*ഭിന്നശേഷിക്കാരനോട് അനാദരവ്; താമരശ്ശേരി കാരുണ്യ ഫാർമസി ജീവനക്കാരിക്ക് സസ്‌പെൻഷൻ*
താമരശ്ശേരി : വീൽചെയറിലെത്തിയ ഭിന്നശേഷിക്കാരനോട് മാനുഷിക പരിഗണനയില്ലാതെ പെരുമാറിയെന്ന പരാതിയിൽ താമരശ്ശേരി കാരുണ്യ കമ്യൂണിറ്റി ഫാർമസിയിലെ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് വൺ ഫാർമസിസ്റ്റായ എം. നിമീലിതയെയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) മാനേജിങ് ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ സർവീസിൽ നിന്നും നീക്കിയത്.
വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റും താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയുമായ ബവീഷ് ബാൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഇരു കാലുകളും തളർന്ന് വീൽചെയറിലെത്തിയ തനിക്ക്, ഫാർമസിയിലേക്ക് പ്രവേശിക്കാൻ പ്രയാസമുള്ള സാഹചര്യം അറിയിച്ചിട്ടും ജീവനക്കാരി സഹകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. മരുന്നിന്റെ കുറിപ്പടി നേരിട്ട് വന്ന് വാങ്ങാനോ മരുന്ന് എത്തിച്ചു നൽകാനോ തയ്യാറാകാത്ത ജീവനക്കാരി, ഭിന്നശേഷി സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതായും ബവീഷ് ആരോപിച്ചു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കെ.എം.എസ്.സി.എല്ലിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു. രോഗിയോട് മാനുഷിക പരിഗണനയോടെ പെരുമാറുന്നതിൽ ജീവനക്കാരിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
➖➖➖➖➖➖➖➖
https://chat.whatsapp.com/Eastc89W2PZ79mFs0kpmzz
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments