*ഹോട്ടലുകളിൽ ശുചിത്വം ഉറപ്പാക്കാൻ കെ എച്ച് ആർ എ ജില്ലാ മോണിറ്ററിംഗ് സമിതി നിലവിൽ വന്നു*
കാസറഗോഡ് : ജില്ലയിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിനുമായി കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ഹൈജീൻ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ തന്നെ ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഈ സമിതി ഉറപ്പുവരുത്തും.
പരിശോധനാ സമിതിയുടെ ജില്ലാ ചെയർമാനായി നാരായണ ഊട്ടുപുരയെയും, ജില്ലാ കൺവീനറായി സവാദ് താജിനെയും തിരഞ്ഞെടുത്തു.
ഹോട്ടൽ മേഖലയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഈ മാതൃകാപരമായ പ്രവർത്തനത്തിന് കെ.എച്ച്.ആർ.എ (KHRA) ജില്ലാ കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമിതിയുടെ നേതൃത്വത്തിൽ പരിശോധനകളും ബോധവൽക്കരണ ക്ലാസുകളും ആരംഭിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ബിജു ചുള്ളിക്കര അറിയിച്ചു.
ഫോട്ടോ :ജില്ലാ ചെയർമാൻ നാരായണ ഊട്ടുപുര, കൺവീനർ സവാദ് താജ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments