*‘വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചന, ഓരോ കുടുംബത്തെയും ബാധിക്കും’; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി*
ന്യൂഡൽഹി : ഇസ്രയേൽ - ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില ഉയരുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ പുതിയൊരു വിലക്കയറ്റ തരംഗം ഉണ്ടായേക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘‘ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 100ലേക്ക് അടുക്കുന്നതും വ്യാവസായിക ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവും വെറും അക്കങ്ങളല്ല. വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ വ്യക്തമായ സൂചനകളാണിവ’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
രൂപയുടെ തകർച്ചയും ഇന്ധനവില വർധനവും സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ ഇതിനെ സാധാരണം എന്ന് വിളിച്ചേക്കാം. എന്നാൽ യാഥാർഥ്യം അതല്ല. ഇത് ഓരോ കുടുംബത്തെയും ബാധിക്കും. ഉൽപാദനവും ഗതാഗതവും ചെലവേറിയതാകും. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഇത് മോശമായി ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം അതിവേഗം പിൻവലിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പിനു ശേഷം പെട്രോൾ, ഡീസൽ, എൽപിജി വിലകൾ വർധിപ്പിക്കുമെന്നും വെറും സമയത്തിന്റെ മാത്രം പ്രശ്നമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മോദി സർക്കാരിനു കൃത്യമായ ദിശാബോധമോ തന്ത്രമോ ഇല്ലെന്നും വെറും വാചകക്കസർത്ത് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments