Breaking News

*മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രന്‍ ഹാജരാകണമെന്ന് കോടതി ഉത്തരവ്*

ശോഭാ സുരേന്ദ്രന് എതിരായി ഇ പി ജയരാജന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിയായ ശോഭാ സുരേന്ദ്രന്‍ ഹാജരാകണമെന്ന് ഉത്തരവ്. 2024-ല്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ പി ജയരാജന്‍ ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശോഭാ സുരേന്ദ്രന്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്. കേസ് ഉടനടി തെളിവെടുത്ത് തീര്‍പ്പാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം 2024 ഏപ്രിലില്‍ ഇ പി ജയരാജന്‍ ബിജെപിലേയ്ക്ക് വരാന്‍ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ പി ജയരാജന്‍ കോടതിയെ സമീപിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments