നമ്പ്യാറടുക്കം രക്തേശ്വരി, കരിഞ്ചാമുണ്ഡി, ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി.
രാവണേശ്വരം : രണ്ട് ദിവസങ്ങളിലായി കൂടാനും നീലമന ഇല്ലത്ത് ഈശ്വരൻ എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ നടന്നുവന്ന നമ്പ്യാറടുക്കം രക്തേശ്വരി, കരിഞ്ചാമുണ്ഡി, ഗുളികൻ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് സമാപനമായി. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് രോഹിണി അന്തർജനം പൊള്ളക്കടയുടെ നേതൃത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ നടന്നു. വിളക്ക് പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. തുടർന്ന് ഭജന അരങ്ങേറി. ഞായറാഴ്ച രാവിലെ 108 തേങ്ങകൾ കൊണ്ടുള്ള മഹാഗണപതി ഹോമം നടന്നു. തുടർന്ന് ബ്രഹ്മരക്ഷസിന് പൂജ, നാഗപൂജ, രക്തേശ്വരി പൂജ എന്നിവയും മഹാപൂജ, ദീപാരാധന, കരിഞ്ചാ മുണ്ടിക്കുള്ള കലശപൂജ, പ്രസാദ വിതരണം, അന്നദാനം എന്നിവയും നടന്നു. വൈകിട്ട് 7മണിക്ക് മെഗാ തിരുവാതിരയും, കൈകൊട്ടിക്കളിയും,ദേവസ്ഥാന പരിസരത്തെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments