Breaking News

*മലപ്പുറത്തെ വ്യാജ ലൈസൻസ് നിർമാണം: സസ്‌പെൻഡ് ചെയ്ത മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു*

മലപ്പുറം : മലപ്പുറത്ത് വ്യാജ ലൈസൻസ് നിർമ്മിച്ച  സംഭവത്തിൽ സസ്പെഷനിലായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ഏതാനും ദിവസങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചത്. മൈസൂരിലെ ഡ്രൈവിംഗ് ലൈസന്‍സുകളിൽ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി വ്യാജ ലൈസൻസ് നിർമ്മിച്ചു എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. 2024 ൽ തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസിൽ നടത്തിയ പരിശോധനയിലായിരുന്നു ക്രമക്കേട് കണ്ടെത്തിയിരുന്നത്. കർണാടകയിൽ നിന്നുള്ള ലൈസൻസുകളിൽ മേൽവിലാസവും ഫോട്ടോയും ഒപ്പും മാറ്റിലൈസൻസ് നൽകി എന്നായിരുന്നു ഇന്റേണൽ വിജിലൻസിന്റെ കണ്ടെത്തൽ. 300ഓളം ലൈസന്‍സുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചെടുത്തെന്നും കണ്ടെത്തിയിരുന്നു. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്.2026 ജനുവരി 29 ന് മലപ്പുറത്ത് നിന്ന് സസ്പെൻഡ് ചെയ്ത  ഒരു ഉദ്യോഗസ്ഥനെ  23ദിവസത്തിന് ശേഷം ഈ മാസം 20 ന് എറണാകുളം ജില്ലയിൽ എംവിഐ ആയി തിരിച്ചെടുത്തിരുന്നു. കുറ്റപത്രം നൽകാത്തതിനാലും പുനഃ പരിശോധന അപേക്ഷ പരിഗണിച്ചുമാണ് തിരിച്ചെടുത്തതാണ് ഉത്തരവിൽ പറയുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments