Breaking News

*മൂസ ഷരീഫ് സഖ്യത്തിന് ചരിത്ര നേട്ടം: WRC സഫാരി കെനിയ 2026-റാലി ചാമ്പ്യൻഷിപ്പിൽ ഡബിൾ പോഡിയം*

കാസറഗോഡ് : ഇന്ത്യയുടെ മോട്ടോർസ്പോർട്സ് താരങ്ങളായ ഡ്രൈവർ നവീൻ പുലിഗില്ല-സഹ ഡ്രൈവർ മൂസാ ഷരീഫ്  സഖ്യം ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായ WRC സഫാരി  കെനിയ 2026-റാലി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ ഡബിൾ പോഡിയം സ്വന്തമാക്കി.

കടുത്ത മത്സരമുള്ള WRC3 വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ കൂട്ടുകെട്ട് അസാധാരണമായ കഴിവും ധൈര്യവും തന്ത്രപരമായ മികവും തെളിയിച്ച് ലോകറാലിയിൽ മൂന്നാം സ്ഥാനം നേടി. 

ഇതോടൊപ്പം, ARC3 (ആഫ്രിക്കൻ റാലി ചാമ്പ്യൻഷിപ്പ്) വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അന്താരാഷ്ട്ര റാലികളിൽ ഇന്ത്യൻ മോട്ടോർസ്പോർട്ടിന് സുപ്രധാന നേട്ടമാണ് ഈ വിജയത്തോടെ ഇവർ സമ്മാനിച്ചത്.

ആഴമുള്ള അഗ്നിപർവ്വത മണൽ, കഠിനമായ പാറപ്രദേശങ്ങൾ, പ്രവചിക്കാനാകാത്ത കാലാവസ്ഥ എന്നിവ കൊണ്ട് വേറെ സാഹസികത നിറഞ്ഞ ഈ റാലി യന്ത്രത്തിന്റെയും മനുഷ്യന്റെയും സഹനശേഷി പരീക്ഷിക്കുന്നതാണ്. ഇത്തരമൊരു വെല്ലുവിളി പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്താണ് ഷരീഫും പുലിഗില്ലയും ഈ ചരിത്ര നേട്ടം കൈവരിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments