Breaking News

*വേനൽ തുമ്പികളായി പാറി കളിക്കാൻ സമ്മർ ക്യാമ്പിന് തുടക്കമായി*

കാസർകോട് : ദിശാബോധവും ധാർമികതയും മാനവികതയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും  വളർത്തിയെടുക്കാൻ
സമ്മർ ക്യാമ്പുകൾ അനിവാര്യമാണെന്ന് കാസർകോട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർപേഴ്സൺ മെഹ്‌റുനീസ ഹമീദ് കാസർകോട് ഇസ്ലാമിക് സെന്റർ മസ്ജിദിന്റെ കിഴിൽ ഡയലോഗ് സെൻ്റർ ഹാളിൽ ആരംഭിച്ച ഇദ്രാഖ് സമ്മർ ക്യാമ്പ്  ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

ആറ് ദിവസത്തെ ക്യാമ്പിൽ  ഖുർആൻ പഠനം , ഇസ്ലാമിക ചരിത്രം, കർമ്മ ശാസ്ത്രം, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, ആരോഗ്യം തുടങ്ങിയ ക്ലാസ്സുകളും കളിയും ചിരിയും പികിനി ക്കും അടങ്ങിയതാണ്  സമ്മർ ക്യാമ്പ്.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി. എസ് അബ്ദുല്ലകുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിക് മസ്ജിദ് പ്രസിഡന്റ് എഞ്ചിനീയർ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബി.കെ മുഹമ്മദ് കുഞ്ഞി, അഷ്റഫ് ചേരങ്കൈ, തനിമ ജില്ലാ പ്രസിഡന്റ് അബൂ താഇ, നിസാർ പെർവാട്, ഇസ്മായിൽ മാഷ്  സൂരമ്പയൽ, ബി.ച്ച് നൗഷാദ് മാസ്റ്റർ, ഇസ്മായിൽനഹാർ കടവത്ത് എന്നിവർ ആശംസകൾ നേർന്നു.   ക്യാമ്പ് കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലുവ നന്ദിയും പറഞ്ഞു.
ഫോട്ടോ : ഇദ്രക് സമ്മർ ക്യാമ്പ് ഉൽഘാടനം നഗരസഭ ആരോഗ്യ സ്‌റ്റാൻഡിംഗ് കമിറ്റി ചെയർ പേർസ ൺ മെഹറുനീസ ഹമീദ് നിർവ്വഹിക്കുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments