മുളിയാറിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
മുളിയാർ : മുളിയാർ ഗ്രാമ പഞ്ചായത്ത് ആലൂർ വാർഡിൽ ആലനടുക്കയിൽ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഷൂട്ടർ, ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യകദൗത്യസംഘത്തിന്റെ രാത്രികാല നിരീക്ഷണത്തിനിടെയാണ് പന്നിയെ കണ്ടത്. മസ്ജിദും, മദ്രസയുടെയും പരിസങ്ങളിൽ സ്ഥിരമായി കണ്ട് വരുന്നതും, മദ്രസ വിദ്യാർത്ഥികൾക്കും , കർഷകർക്കും ഭീഷണിയായി നിലകൊണ്ട പന്നിയാണ് ഇതെന്നും ഷൂട്ടർ , ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി,കാസർഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി വിനോദ് കുമാർ , കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ ബാബു, നാട്ടുകാരായ മസൂദ് ബോവിക്കാനും , അബ്ദുല്ല കുഞ്ഞി മഞ്ഞനടുക്കം, അബ്ദുൾ റഹിമാൻ ഹാജി, അബ്ദുൾ റഹിമാൻ കുശാൽ ,ആർ ആർ ട്ടി അംഗങ്ങൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments