Breaking News

ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

ഉദുമ : ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 13 മുതല്‍ 18 വരെ നടക്കുന്ന ആറാട്ട് മഹോല്‍സവത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച രാവിലെ 11.05 ന് കൊടിയേറ്റ് നടത്തി. 15 ന് ബുധനാഴ്ച പുലര്‍ച്ചെ 3.50 ന് വിഷുക്കണി. രാവിലെ 5 ന് ജെ. പുഞ്ചക്കാടനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. രാത്രി 8.30 മുതല്‍ ക്ഷേത്രപരിസരത്തെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. 16 ന് വ്യാഴാഴ്ച നടുവിളക്ക് നിലമാല ഉല്‍സവത്തോടനുബന്ധിച്ച് രാവിലെ 11 ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. രാത്രി 9.30 ന് ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. 17ന് പള്ളിവേട്ട ഉല്‍സവത്തോടനുബന്ധിച്ച് രാവിലെ 11 ന് ആറാട്ട് മഹോല്‍സവത്തിന്റെ പൊരുള്‍ എന്ന വിഷയത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് കുണ്ടില്‍ ഫ്രണ്ട്സ് തെക്കേക്കര കൈ കൊട്ടിക്കളിയും ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം, കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശികം, പാക്കത്തപ്പന്‍ ക്ഷേത്രം മാതൃസമിതികളുടെ തിരുവാതിരയും അരങ്ങേറും. വൈകുന്നേരം 6 ന് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്. 18ന് ശനിയാഴ്ച ആറാട്ട് മഹോല്‍സവത്തിന്റെ ഭാഗമായി രാവിലെ 11ന് കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം സംഘം കോല്‍ക്കളി അവതരിപ്പിക്കും. വൈകുന്നേരം 4ന് ഉദുമ മ്യൂസിക് ലവേര്‍സിന്റെ ഭക്തിഗാനസുധ. വൈകുന്നേരം 5ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 6ന് ആറാട്ട്, കട്ടയില്‍ ഭജന, തിടമ്പ് നൃത്തം. രാത്രി 8.30 ന് കൊടിയിറക്കം. ഉല്‍സവ ദിവസങ്ങളില്‍ വിഷു ഒഴികേ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments