*കാല വിളംബമില്ലാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കിയ സംസ്ഥാന യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ നേർന്ന് കാസർഗോഡ് ഡിസിസി.*
കാസർഗോഡ് : ചരിത്ര ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കാല വിളംബമില്ലാതെ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റിന് കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃ യോഗം അഭിനന്ദനം രേഖപ്പെടുത്തി. ലക്ഷക്കണക്കിന് കുടുംബാംഗങ്ങളുടെ സമാധാന ജീവിതത്തിന് വിള്ളൽ ഉണ്ടാക്കിക്കൊണ്ട് സിപിഎം സ്ഥാപിത താല്പര്യം സംരക്ഷിക്കാൻ മാത്രമാണ് കെ റെയിൽ നടപ്പിലാക്കാൻ കഴഞ്ഞ എൽഡിഫ് സർക്കാർ ശ്രമിച്ചത്. അതിനായി സ്ഥാപിച്ച മഞ്ഞ കുറ്റികൾ അറബിക്കടലിലേക്ക് പിഴുതെറിഞ്ഞ സംസ്ഥാന സർക്കാരിന്റെ ധീരമായ നടപടികൾ ചരിത്രപരമാണെന്നും യോഗം വിലയിരുത്തി. സ്ത്രീകൾക്ക് അടുത്ത ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ യാത്രാ സൗജന്യം പ്രഖ്യാപിച്ചതും, അശരണരായ ആശ വർക്കർമാരുടെ മാസ വേതനത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയതും ജനകീയ വിഷയങ്ങളിൽ ആർജവത്തോടെ നിലപാടെടുക്കാൻ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റിന് പ്രാപ്തിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണെന്നും കേരളത്തിലെ സാമാന്യ ജനങ്ങളുടെ പരിപൂർണ്ണ പിന്തുണ ഈ ഗവൺമെന്റിനുണ്ടാകുമെന്നും യോഗം വിലയിരുത്തി. കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ എംഎൽഎയുമായ കെ. നീലകണ്ഠൻ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന നേതൃ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. 1987ന് ശേഷം ഉദുമയിൽ നിന്നും യുഡിഎഫ് എം.എൽ.എയായി ചരിത്ര ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കെ. നീലകണ്ഠൻ എം.എൽ.എയെ യോഗത്തിൽ ഡിസിസി പ്രസിഡണ്ട് ഹാരാർപ്പണം നടത്തി.
യോഗത്തിൽ യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, പി. ജി ദേവ്, അഡ്വ: കെ. കെ രാജേന്ദ്രൻ, സാജിദ് മൗവ്വൽ, ബി. പി പ്രദീപ്കുമാർ, അഡ്വ: എ ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, സോമശേഖര ഷേണി, വി. ആർ വിദ്യാസാഗർ, അഡ്വ: പി. വി സുരേഷ്, ഹരീഷ് പി. നായർ, ടോമി പ്ലാച്ചേരി, മാമുനി വിജയൻ, കെ. പി പ്രകാശൻ, കെ. വി സുധാകരൻ, സി. വി ജെയിംസ്, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ഡി എം കെ മുഹമ്മദ്, കെ. ഖാലിദ്, കെ. വാരിജാക്ഷൻ, രാജൻ പെരിയ, കെ. ബലരാമൻ നമ്പ്യാർ, കെ. ലക്ഷ്മണ പ്രഭു, തോമസ് മാത്യു, കെ.വി വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ജോയ് ജോസഫ്, ഉമേശൻ വേളൂർ, മധുസൂതനൻ ബാലൂർ, കെ.വി ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ലോക്നാഥ് ഷെട്ടി, കെ.ആർ കാർത്തികേയൻ, ജവാദ് പുത്തൂർ, മിനി ചന്ദ്രൻ, ബഷീർ ആറങ്ങാടി,എ. വാസുദേവൻ, കെ.കെ ബാബു, ദിവാകരൻ കരിച്ചേരി, പി. രാമചന്ദ്രൻ, പി.കെ രാഘവൻ, എം. വി ഉദ്ദേശ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments