Breaking News

വിലകയറ്റം രൂക്ഷം: ഇന്ധന വില വർദ്ധനവിലൂടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. -ഡിസിസി അംഗം ലക്ഷ്മണപ്രഭു.

കുമ്പള : പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ട്രംപിന്റെ വാലാട്ടിയായി പക്ഷം ചേർന്ന് നിന്ന മോഡി സർക്കാർ കോൺഗ്രസ് സർക്കാറിന്റെ മുൻ ഭരണാധികാരികൾ ഉണ്ടാക്കിയെടുത്ത ശക്തമായ വിദേശനയത്തിൽ നിന്ന് വ്യതിചലിച്ചത് രാജ്യത്ത് രൂക്ഷമായ ഇന്ധനവില വർദ്ധനവിനും,ഇതുവഴി ഉണ്ടായ  അവശ്യസാധനങ്ങളുടെ വിലവർധനവിലും സാധാരണക്കാരുടെ ജീവിതം തന്നെ ദുസ്സഹമാക്കിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി  ലക്ഷ്മണപ്രഭു അഭിപ്രായപ്പെട്ടു.

 പെട്രോൾ,ഡീസൽ വില വർദ്ധനവിനെതിരെ കെപിസിസി ആഹ്വാന പ്രകാരം കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കർഷക കോൺഗ്രസ് ബ്ലോക്ക് കാര്യദർശി ലോകനാഥ് ഷെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,നാസർ മൊഗ്രാൽ,റിയാസ് മൊഗ്രാൽ,സി എം ഹംസ,രമേഷ് ഗാന്ധി നഗർ,കെ എസ് ഇബ്രാഹിം,ലത്തീഫ് ആരിക്കാടി,ഡോൾഫിൻ ഡിസോസ,ഉമേഷ് മാസ്റ്റർ,കേശവ ദർബാർ കട്ട,ചന്ദ്ര ടെലികോം, പത്മനാഭ ബംബ്രാണ,  തോമസ് ഡിസോസ തുടങ്ങിയവർ സംബന്ധിച്ചു.രവി രാജ് തുമ്മ നന്ദി പറഞ്ഞു.

ഫോട്ടോ:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments