Breaking News

കൊല്ലൂർ ക്ഷേത്രത്തിലേക്ക് കാസർകോട് നിന്ന് ബസ് സർവീസ് ആരംഭിക്കണം: കല്ലട്ര മാഹിൻ ഹാജി എം.എൽ.എ

കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരം, ഉഡുപ്പി വഴി  തീർത്ഥാടന കേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്ര ത്തിലേക്ക് കെഎസ്ആർ ടിസി.എഎസി ബസ് സർവീസ് ആരംഭിക്കണമെന്ന്  കല്ലട്ര മാഹിൻ ഹാജി എം.എൽ. എ ആവശ്യപ്പെട്ടു.
വന്ദേ ഭാരത് എക്സ് പ്രസ്സ് ട്രെയിനുകളിലെ യാത്ര ക്കാർക്കും മലബാറിലെ ഭക്തർക്കും വിദ്യാർത്ഥി കൾക്കും ഏറെ പ്രയോജന പ്പെടുന്ന താണ് ബസ് സർവ്വീസ്.

നിലവിൽ രണ്ട് ജോടി വന്ദേ ഭാരത് ട്രെയിനുകളാണ് കാസർകോട്ടേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1:20-ന് എത്തുന്നവന്ദേ ഭാരതി ലെ യാത്രക്കാർക്ക് മംഗലാപുരം, സുരത്കൽ, ഉഡുപ്പി, മണിപ്പാൽ തുടങ്ങിയ മെഡിക്കൽ- വിദ്യാഭ്യാസ ഹബ്ബുകളിലേക്കും കൊല്ലൂർ ക്ഷേത്രത്തിലേക്കും സുഖമ മായി യാത്ര ചെയ്യാൻ പുതിയ എസി ബസ് സർവീസ് സഹായിക്കും. രാവിലെ 08:45-ന് കൊല്ലൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസർ കോട് റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 1.15 മണിക്ക് എത്തി ച്ചേർന്ന് 1.45 ന്  തിരിച്ചുള്ള സർവ്വീസ്  വൈകുന്നേരം 05:45-ന് കൊല്ലൂരിൽ എത്തിച്ചേരാനാകുമെന്ന് ബന്ധപ്പെട്ടവർക്ക് നൽകിയ കാത്തിൽ ചൂണ്ടികാട്ടി വന്ദേ ഭാരത്  ട്രെയിനിന് എത്തുന്ന ഭക്തജനങ്ങൾക്ക് കൊല്ലൂ രിലെ സന്ധ്യാ നേരത്തെ ദീപാരാധനയും ശീവേലിയും തൊഴുത്, പിറ്റേന്ന് രാവിലെ നിർമ്മാല്യ ദർശനം കൂടി കഴിഞ്ഞ് തിരിച്ചുവരാൻ സാധിക്കും
ട്രെയിൻ ടിക്കറ്റിനൊപ്പം ബസ് ടിക്കറ്റും ബുക്ക് ചെയ്യുന്നതി നായി കെഎസ്ആർടിസി റെയിൽവേയുടെ ഐആർ
സിടിസിയുമായി ധാരണയിലെ ത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments