*മഫ്തിയില്‍ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദ്ദനം ; 4 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കോടതി*
കൊല്ലം : പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയില്‍ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി.കുണ്ടറ പോലീസ് സ്റ്റേഷനിലെ മുൻ എസ്‌എച്ച്‌ഒയും സർക്കിള്‍ ഇൻസ്പെക്‌ടറുമായിരുന്ന രതീഷ്,സബ് ഇൻസ്പെക്ടർ അമ്പരീഷ്,സിവില്‍ പോലീസ് ഓഫീസർമാരായ അരുണ്‍,മനു എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - I ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്‌ത് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്.കരിക്കോട് സ്വദേശി സനിലാല്‍ ആണ് പരാതിക്കാരൻ.
2023 മാർച്ച് 13-ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.കരിക്കോട് ടികെഎം ആർട്ട്സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ സബ് ഇൻസ്പെക്ടർ അമ്പരീഷും,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അരുണും,മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്‌തിയില്‍ അപ്രതീക്ഷിതമായി കയറിച്ചെന്നു.ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.അവിടേക്കെത്തിയ സിനിലാല്‍ ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു.ഇതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു.ശേഷം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയില്‍ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും, പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയല്‍ രേഖ കാണിക്കാൻ തയ്യാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്റേയും നിയമലംഘനത്തിന്റെയും ഭാഗമാണെന്നും സ്വകാര്യ അന്യായത്തില്‍ പറയുന്നു.സാക്ഷ്യമൊഴികളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച കോടതി പ്രാഥമികമായി കേസെടുക്കാൻ തക്ക സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരാതി ഫയലില്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാൻ ഉത്തരവിട്ടത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments