ആഫിയ നൗഫൽ സംഘടിപ്പിക്കുന്ന Big Salute നാളെ
നിറമരുതൂർ : താനൂർ ബ്ലോക്ക് പഞ്ചായത്ത് മങ്ങാട് ഡിവിഷനിൽ നിന്നും,SSLC,+2, LSS, USS, NMMS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ആഫിയ നൗഫൽ സംഘടിപ്പിക്കുന്ന Big Salute നാളെ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നിറമരുതൂർ ഗവൺമെന്റ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, താനൂർ നിയോജകമണ്ഡലം എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്യും, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിക്കും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡിവിഷൻ മെമ്പറുമായ ശ്രീമതി എപി സ്മിജി മുഖ്യാതിഥിയായി പങ്കെടുക്കും, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി മുഖ്യപ്രഭാഷണം നിർവഹിക്കും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പ്രേമ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, മൂസ പരന്നക്കാട്, സി മോഹനൻ, VEM ഇഖ്ബാൽ, സിറ്റി പി പി അബ്ദുറഹ്മാൻ, കെ പി ഒ റഹ്മത്തുള്ള എന്നിവർ ആശംസ പ്രസംഗം നിർവ്വഹിക്കും, രാഷ്ട്രീയ സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരും, ജനപ്രതിനിധികളും പങ്കെടുക്കും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments