Breaking News

കെ.പി. നൗഷാദലി എം.എല്‍.എക്ക് സ്വീകരണം നല്‍കി

തിരൂര്‍ : ഇന്ത്യന്‍ അക്യുപംങ്ച്ചര്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൊന്നാനിയില്‍നിന്നും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട കെ.പി. നൗഷാദലി എം.എല്‍.എക്ക് സ്വീകരണം നല്‍കി.
ലോകത്ത് ഏറ്റവും പഴക്കമേറിയതും ഗുണമേന്മയുള്ളതുമായ ചികിത്സാ രീതിയാണ് അക്യുപംങ്ച്ചര്‍ എന്ന് നൗഷാദലി എം.എല്‍.എ സ്വീകരണത്തിനുള്ള മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
ഇത്രത്തോളം പാരമ്പര്യമുള്ള മറ്റൊരു ചികിത്സാ രീതിയും ലോകത്തുണ്ടെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ആരോഗ്യരംഗത്താണ് ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ ചേരിപ്പോരുകള്‍ നിലനില്‍ക്കുന്നത്. ഒരു വൈദ്യശാസ്ത്ര ശാഖയും മറ്റു വൈദ്യശാസ്ത്ര ശാഖകളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, രൂക്ഷമായി കുറ്റം പറയുക കൂടിയാണ്. ഇത് ഭൂഷണമല്ല. സര്‍ക്കാര്‍ അംഗീകൃതം എന്ന ലേബലില്‍ അലോപ്പതിയും ഹോമിയോപ്പതിയും ആയൂര്‍വ്വേദവും സിദ്ധവൈദ്യവും യൂനാനിയുമെല്ലാം ഏകോപിച്ച് അക്യുപംങ്ച്ചറിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ടിച്ചിരിക്കുകയാണ്. മരുന്നില്ലാതെ രോഗങ്ങള്‍ മാറ്റുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം. നിയമവിധേയമായാല്‍ അക്യുപംങ്ച്ചറിന് നിലവിലുള്ള എല്ലാ പ്രതിസന്ധികളേയും മറികടന്ന് മുന്നോട്ടുപോകാന്‍ കഴിയും. വിമര്‍ശനങ്ങളെല്ലാം അതോടെ ഇല്ലാതാകും. ഇക്കാര്യം പ്രധാന അജണ്ടയായി ഏറ്റെടുത്ത് അക്യുപംങ്ച്ചര്‍ ചികിത്സകര്‍ മുന്നോട്ടുപോകണം അദ്ദേഹം പറഞ്ഞു.
അക്യുപംങ്ച്ചര്‍ ചികിത്സയുടെ സര്‍ക്കാര്‍ അംഗീകാരത്തിനായി ഇടപെടും കെ.പി. നൗഷാദലി കൂട്ടിച്ചേര്‍ത്തു. ഇതിനുവേണ്ടി കമ്മീഷന്‍ രൂപീകരിക്കാനും ഉപദേശകസമതി ഉണ്ടാക്കാനും ആരോഗ്യവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തും. അദ്ദേഹം പറഞ്ഞു. 
ഇന്ത്യന്‍ അക്യുപംങ്ച്ചര്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.എച്ച് സുബൈര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അക്യുപംങ്ച്ചര്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷുഹൈബ് റിയാലു, എറണാകുളം ജില്ലാ സെക്രട്ടറി അനസ് ഗഫൂര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം. നുസ്‌റത്ത്, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ബിന്‍സിറ, കോഴിക്കോട് ജില്ലാ സെക്രട്ടറി  സാബിത് റിയാലു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജംഷീറലി, സുഹറ നൂര്‍ എന്നിവര്‍ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments