Breaking News

വ്യാപാരി സമൂഹത്തിൻ്റെ അവകാശം നേടിയെടുക്കൽ ഏകോപന സമിതി പ്രതിജ്ഞാബന്ധം: രാജുഅപ്‌സര

കാസർഗോഡ്: വ്യാപാരി സമൂഹത്തിന്റെ അവകാശം നേടിയെടുക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന പ്രസ്ഥാനം പ്രതി ജ്ഞാബന്ധമെന്ന് സംസ്ഥാന പ്രസിഡൻ്റ രാജു അപ്‌സര പ്രസ്‌താപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൺവെൻഷനും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്‌ത്‌ സംസാരി ക്കുകയായിരുന്നു അദ്ദേഹം കേരളത്തെ മയക്കുമരുന്ന് ശൃംഖലയിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിന് ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കിയ സർക്കാറിൻ്റെ നടപടിയെ സംഘടന സ്വാഗതം ചെയ്യുന്നതോടൊപ്പം, പൂർണ്ണമായും സഹകരിക്കുമെന്നും യോഗ ത്തിൽ അറിയിച്ചു. വ്യാപാരികളെയും പൊതുജനങ്ങളെയും, ദുരിതത്തിലാക്കിക്കൊണ്ട് ദേശീ യപാത നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. സമയബന്ധിതമായി പണി പൂർത്തീകരിച്ച് ദേശീയപാത വികസനം യാഥാർത്ഥ്യമാക്കണമെന്നും, കണ്ണൂർ വരെയുള്ള നിർദ്ദിഷ്‌ട റയിൽവേലൈൻ പ്രൊപ്പോസൽ കാസർഗോഡ് വരെ നീട്ടണമെന്നും, സിവിൽ സ്കോറിൻ്റെ പേരിൽ വായ്‌പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടികൾ അവസാനിപ്പിക്കണമെന്നും കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുകോട്ടയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.അഹമ്മദ് ഷെരീഫിനെ ജില്ലാപ്രസിഡന്റായി ഐക്യകണ്ടേന തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments