Breaking News

*നാല് ക്രിമിനൽ കേസുകളിൽ പ്രതി; കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ ‘കാപ്പ’ ചുമത്തി, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.*

കാഞ്ഞങ്ങാട് : പ്രദേശത്തെ ഭീതിയിലാഴ്ത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് (32) ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോഡ് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ആണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.

> പ്രതിക്കെതിരെയുള്ള പ്രധാന കേസുകൾ:
>  കുറ്റകരമായ നരഹത്യാശ്രമം
>  മാരകമായി പരിക്കേൽപ്പിക്കൽ
>  തട്ടിക്കൊണ്ടുപോകൽ
2023 മുതൽ ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നാല് ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പ്രദേശത്തെ ക്രമസമാധാന നിലയ്ക്ക് ഭീഷണിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, സബ് ഇൻസ്പെക്ടർ ടി. നീതു, അസി. സബ് ഇൻസ്പെക്ടർ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്തെ ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments