അജാനൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു.
വെള്ളിക്കോത്ത് : ജൂൺ 21 അന്തരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അജാനൂർ ഗ്രാമപഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, വാർഡ് മെമ്പർ കെ. സി. ശ്രീവിദ്യ, സി.ഡി.എസ് ചെയർപേഴ്സൺ കെ അശ്വിനി,എന്നിവർ സംസാരിച്ചു. രാവണേശ്വരം കളരിക്കലിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി യിലെ ഡോക്ടറുംയോഗ പരിശീലകയുമായ ഡോക്ടർ എ. ദീപ ക്ലാസ്സ് കൈകാര്യം ചെയ്തു., അജാനൂർ പഞ്ചായത്ത് സെക്രട്ടറി എൻ. എം.സുധീർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. തുടർന്ന് അജാനൂർ പഞ്ചായത്ത് വയോജന പകൽ വിശ്രമ കേന്ദ്രം സായം പ്രഭയിലെ അംഗങ്ങളായ കെ. സതി, വി. ദേവകി, വി.വി. നാരായണി, ഓമന, സുമതി.കെ. നായർ,എൻ.. രാഘവൻ, പി. ദാമോദരൻ, ടി. ഗണപതി, ഇ.സി. പ്രസന്ന, കെ.സതി എന്നിവരുടെ നേതൃത്വത്തിലുള്ള യോഗ അഭ്യാസ പ്രകടനവും നടന്നു. യോഗ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത മുതിർന്ന പൗരന്മാർക്ക് ഹോമിയോ ഡിസ്പെൻസറിയുടെ വകയായി ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments