*ട്രെയിൻ യാത്രയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ടെൻഷൻ വേണ്ട! ചെയ്യേണ്ടത് ഇത്രമാത്രം*
ട്രെയിൻ യാത്ര ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാല്‍ യാത്രയ്ക്കിടയില്‍ പണമോ സ്വർണമോ ഫോണോ നഷ്ടപ്പെട്ടാലോ?
ആകെ ടെൻഷനാകും, അല്ലെ? പലരും സാധനങ്ങള്‍ പോയാല്‍ പിന്നെ തിരികെ കിട്ടില്ലെന്ന് കരുതി പരാതിപ്പെടാൻ പോകാറില്ല. എന്നാല്‍ ഇനി അങ്ങനെ വേണ്ട, പരിഭ്രാന്തരാകാതെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ നമുക്ക് എളുപ്പത്തില്‍ തിരികെ കിട്ടും.
ആദ്യം ചെയ്യേണ്ടത് എന്ത്?
സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് അറിഞ്ഞാല്‍ ഉടൻ തന്നെ ട്രെയിനിലെ ടിടിഇയെ വിവരം അറിയിക്കുക. ഇനി ടിടിഇയെ അടുത്ത് എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ റെയില്‍വേ ജീവനക്കാരെയോ സ്റ്റേഷൻ മാസ്റ്ററെയോ ആർപിഎഫിനെയോ വിവരമറിയിക്കാവുന്നതാണ്. സാധനങ്ങള്‍ മോഷണം പോയാല്‍ പരാതി നല്‍കാൻ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. 'റെയില്‍ മദദ്' ആപ്പിലൂടെയോ പോർട്ടല്‍ വഴിയോ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. എത്രയും വേഗം പരാതി നല്‍കുന്നുവോ, അത്രയും വേഗം ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കും.
139 എന്ന നമ്പറിലേക്ക് വിളിക്കാം
ലഗേജോ മറ്റോ നഷ്ടപ്പെട്ടാല്‍ റെയില്‍വേയുടെ ഹെല്‍പ്പ്‌ലൈൻ നമ്പറായ 139ലേക്ക് വിളിക്കുന്നതാണ് മറ്റൊരു എളുപ്പവഴി. പരാതി നല്‍കുമ്പോള്‍ നിങ്ങളുടെ പിഎൻആർ നമ്പർ, ട്രെയിൻ നമ്പർ, സീറ്റ് നമ്പർ എന്നിവ കൃത്യമായി പറയണം. കൂടാതെ എന്താണ് നഷ്ടപ്പെട്ടത്, ഏത് സമയത്താണ് നഷ്ടപ്പെട്ടത് എന്നീ വിവരങ്ങളും നല്‍കിയാല്‍ നിങ്ങളുടെ സാധനങ്ങള്‍ വേഗത്തില്‍ തിരയാൻ അവർക്ക് കഴിയും.
സാധനങ്ങള്‍ തിരികെ ലഭിക്കാൻ
നിങ്ങളുടെ ലഗേജ് റെയില്‍വേ കണ്ടെത്തിയാല്‍ അത് തിരികെ നല്‍കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടും. നിങ്ങളുടെ യാത്രാ ടിക്കറ്റും ഏതെങ്കിലും ഐഡി കാർഡും കാണിച്ചാല്‍ മതിയാകും. ലളിതമായ ഈ പരിശോധനകള്‍ക്ക് ശേഷം സാധനങ്ങള്‍ സുരക്ഷിതമായി നിങ്ങളുടെ കൈകളില്‍ എത്തും. അതുകൊണ്ട് ഇനി യാത്രയ്ക്കിടെ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ പരിഭ്രാന്തരാകാതെ ഉടൻ തന്നെ ഈ വഴികള്‍ സ്വീകരിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്യുന്നുവോ, സാധനങ്ങള്‍ തിരികെ കിട്ടാനുള്ള സാധ്യതയും അത്രയും കൂടുതലായിരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments