കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുമ്പള അനന്തപുരത്താണ് സംഭവം. കുമ്പള
കാസറഗോഡ് : കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാലിൽ കാറിലിരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിടുകയും, കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
മൊഗ്രാൽ മൈമൂന നഗർ സ്വദേശികളായ മുഹമ്മദ് മൻസൂർ എന്ന ജീന, അഫ്സൽ എന്നിവരെയാണ് കുമ്പള സബ് ഇൻസ്പെക്ടർ ഗണേശൻ കെ.പി. അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൊഗ്രാൽ അനന്തപൂരം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. ക്ഷേത്രത്തിന് സമീപത്തെ പഴയ തറവാടിന് മുന്നിലെ റോഡിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന പരാതിക്കാരനെയും സുഹൃത്തായ യുവതിയെയും ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടയുകയായിരുന്നു.
കാറിന്റെ ചുമതല ബലമായി ഏറ്റെടുത്ത പ്രതികൾ, തടയാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഒന്നാം പ്രതി യുവാവിന്റെ മുഖത്തും കഴുത്തിലും നെറ്റിയിലും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും യുവതിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇരുവരെയും സീതാംഗോളി ബിവറേജിന് മുന്നിലുള്ള വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി.
സീതാംഗോളിയിൽ വെച്ച് രണ്ടാം പ്രതി പരാതിക്കാരനിൽ നിന്ന് 500 രൂപ കൈക്കലാക്കി. തുടർന്ന് മൂന്നാം പ്രതി കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും, ഫോൺ തിരികെ നൽകാൻ 50,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് വാഹനവുമായി സീതാംഗോളി ജംഗ്ഷനിലെത്തിയ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ തട്ടുകയും തർക്കം ഉണ്ടാകുകയും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ( CPO മാരായ രതീഷ്, മുബഷീർ) ഇടപെടുകയും ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥരോട് ഉൾപ്പെടെ പ്രതികൾ തട്ടിക്കയറുകയും ചെയ്തു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന യുവതി പോലീസിനോട് നടന്ന സംഭവം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുമ്പള പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ മൂന്നാം പ്രതി ഓടി രക്ഷപെടുകയും ചെയ്തു.
ആക്രമണത്തിന് ഇരയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 115(2), 127(2), 351(2), 137(2) , 79, 308(2), 3(5) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ ഗണേശൻ കെ.പി.യും സംഘവും നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് മൻസൂർ, അഫ്സൽ എന്നിവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബഹുമാനപ്പെട്ട കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments