Breaking News

ക്ഷമകെട്ടു,കുമ്പളയിൽ വ്യാപാരികൾ തെരുവിലിറങ്ങി.

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനങ്ങൾ നടപ്പിലാകുന്നില്ല, സഹികെട്ട വ്യാപാരികൾ തങ്ങളുടെ ദുരിതം വിളിച്ചോതി തെരുവിലിറങ്ങിയത് താക്കീതായി മാറി.

കഴിഞ്ഞ കുറെ മാസങ്ങളായി കുമ്പള നഗരത്തിൽ എത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത്ന്റെയും, പോലീസിന്റെയും നടപടി ഇനിയും സഹിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചാണ് "സമര പ്രഖ്യാപനം'' എന്ന പേരിൽ വ്യാപാരികൾ ഒന്നടങ്കം തെരുവിലിറങ്ങിയത്. 
 വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവൻഷനും, നഗരത്തിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്ന  പ്രകടനവും അധികൃതർക്കുള്ള മുന്നറിയിപ്പായി മാറി.

കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കരുത്തായി പ്രവർത്തിക്കുന്ന മർച്ചന്റ് യൂത്ത് വിങ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം  പരിപാടിക്ക് കരുത്തായി. ഇനിയങ്ങോട്ട് സമരപരമ്പരകളാ ണെന്ന് മർച്ചന്റ് യൂത്ത് വിംഗ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പരിപാടി എന്ന നിലയിൽ ജൂലൈ 2 ന് കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട്  പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന  മാര്ച്ച് സംഘടിപ്പിക്കും.

വ്യാപാര ഭവനിൽ ചേർന്ന കൻവൻഷൻ  അൻവർ സിറ്റി യുടെ അധ്യക്ഷത യിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് മനയത്ത് ഉൽഘാടനം ചെയ്തു,ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി സ്വാഗത പ്രസംഗത്തോടൊപ്പം മുഖ്യപ്രഭാഷണം നടത്തി,സന്തോഷ് ബറ്റുഞ്ഞി,അഷ്റഫ് സ്കൈലേർ,സംസാരിച്ചു,കാദർ പ്രൈം നന്ദി പറഞ്ഞു. ടൗണിൽ നടന്ന സമര പ്രഖ്യാപന  വിളംബര ജാഥക്ക്, ഹൈദർ ക്ലീർലൈറ്റ്,മമ്മിഞ്ഞി ചക്കര,സിദ്ദിഖ് മുബാറക്,സവാദ് താജ്,ഇർഷാദ്, മനീഷ് നാരായൺ,മഹേഷ് കുമാർ, മൻസൂർ,ലത്തീഫ് കോർണർ,ശങ്കർ ഗട്ടി,അബ്ബാസ് കൂൾ ഫോo,തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ10 മണിക്ക് ഏകോപന സമിതി ഭാരവാഹികൾ കാസർകോട് പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ്നെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു,പഞ്ചായത്ത് ഭരണ സമിതിയും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും എടുത്ത തീരുമാനം നടപ്പിൽ വരുത്താത്ത കുമ്പള പോലീസ്ന്റെ നടപടി യിൽ പ്രതിഷേധം അറിയിച്ചു,കാര്യങ്ങൾ പഠിച്ചു 10 ദിവസതിനകം വേണ്ടത് ചെയ്യാമെന്ന് പോലീസ് മേധാവി ഉറപ്പുനൽക്കുകയും ചെയ്തതായി വ്യാപാരികൾ അറിയിച്ചു.

ഫോട്ടോ:കുമ്പളയിൽ വ്യാപാരികൾ സമര പ്രഖ്യാപന കൺവെൻഷന് ശേഷം നടത്തിയ പ്രതിഷേധ പ്രകടനം.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments