പുത്തിഗെയുടെ ജനകീയ മുഖം എം മുഹമ്മദ് കുഞ്ഞി ഹാജി ഓർമ്മയായി.
പുത്തിഗെ : പുത്തിഗെ പഞ്ചായത്തിലെ ജനകീയ മുഖവും മുസ്ലിംലീഗ് നേതാവും മുൻ പഞ്ചായത്ത് ബോർഡ് അംഗവുമായ എം. മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തിൽ (80)അന്തരിച്ചു. പരേതനായ ഉറുമി, കണ്ടത്തിൽ ഹസൈനാർ ഹാജിയുടെ മൂത്ത മകനാണ്.
പുത്തിഗെയിൽ 1980കളിൽ റേഷൻഷാപ്പ് നടത്തിയിരുന്ന ഇദ്ദേഹം വലിയ പരോപകാരിയായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് പ്രാവശ്യം പുത്തിഗെ പഞ്ചായത്ത് മെമ്പറായിരുന്ന ഇദ്ദേഹത്തിന് ജാതി, മത ഭേതമന്യെ പുത്തിഗെയിലെ ജനങ്ങളുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു. മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയൊരു നഷ്ടം തന്നെയാണ്. പുത്തിഗെ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട്, ഉറുമി ജമാഅത്ത് ജന.സെക്രട്ടറി, മുഗുറോഡ് ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ മറിയമ്മ കമ്പാർ. (മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ടായിരുന്ന പരേതനായ പി.കെ. മാഹിൻ ഹാജിയുടെ സഹോദരി)
മക്കൾ; സക്കീന, ശരീഫ, സവാദ്, സമീർ, മരുമക്കൾ ലത്വീഫ് കുമ്പള, ഇഖ്ബാൽ എരിയാൽ, സവാന, സജ്ന എന്നിവരാണ്. മുസ്ലിംലീഗ് മുൻ ജില്ലാ സെക്രട്ടറി എം.അബ്ദുല്ല മുഗു അടക്കം ആറ് സഹോദരൻമാരും മൂന്ന് സഹോദരിമാരും ഉണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments