Breaking News

ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു.

മലപ്പുറം : ധന വകുപ്പിന്റെ നേരിട്ടുള്ള പരിശോധനകൾ കൂടാതെ വകുപ്പ് തലത്തിൽ ഫയലുകൾ തീർപ്പാക്കുന്നതിന്ന് ഓരോ വകുപ്പിലും ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തെ സീനിയർ ജേർണലിസ്റ്റ്സ്‌ ഫോറം കേരള ജില്ലാ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.
ദീർഘകാലമായുള്ള സംഘടനയുടെ ആവശ്യമായിരുന്നു ഇത്.ഇതു പ്രവർത്തികമാവുന്നതോടെ  പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കാൻ  സഹായിക്കുമെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പി.ഒ.റഹ്മത്തുള്ള പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി. പി. ബാലകൃഷ്ണൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സി. എം. അലി,സലിം ഐദീദ് തങ്ങൾ , സിദ്ധീഖ് പെരിന്തൽമണ്ണ,
എൻ.വി. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments