Breaking News

മുത്തുക്കോയ തങ്ങളെ ആദരിച്ചു:

നിറമരുതൂർ : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട താനൂർ മണ്ഡലം പ്രസിഡണ്ട് കെ.എൻ . മുത്തുക്കോയ തങ്ങളെ വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

നിറമരുതൂർ പഞ്ചാരമൂലയിൽ നടന്ന സി.എച്ച്. മുഹമ്മദ് കോയ എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് ആദരിച്ചത്. താനൂർ എം എൽ എ പി.കെ. നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി മാടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് സ്വാഗതവും ട്രഷറർ അബ്‌ദുസലാം നന്ദിയും പറഞ്ഞു. വേൾഡ് കെഎംസിസി നിറമരുതൂർ ചെയർമാൻ സയ്യിദ് ഹിഷാം തങ്ങൾ ,
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാൽ വി.ഇ.എം , ട്രഷറർ അക്ബർ ഉണ്ണ്യാൽ, വൈസ് പ്രസിഡണ്ട് മാരായ കെ. എം. നൗഫൽ, കെ. ഇ. കെ റഹ്‌മത്തുള്ള, സെക്രട്ടറിമാരായ കെ. എം. നവാസ്, അലി പുള്ളിപ്പാട്ട്, മുൻ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് ഇസ്‌മായിൽ പുതുശ്ശേരി, വേൾഡ് കെഎംസിസി നേതാക്കളായ ബഷീർ മാടമ്പാട്ട്, ഉസ്മാൻ, ഷെരീഫ്, ഉബൈദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ , നസറുദ്ദീൻ ഷാ സി.. എം. ടി. , 15 -ാം വാർഡ് മെമ്പർ ഷമ്മ ഹാരിസ് , യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തട്ടാരക്കൽ തുടങ്ങിയവർ  ആശംസകളർപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments