പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും, ഇൻഷുറൻസ് പരിരക്ഷയും നടപ്പിൽ വരുത്തണം: നാഷണൽ പ്രവാസി ലീഗ്.
കോഴിക്കോട് : വിദേശ നാടുകളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നടപ്പിൽ വരുത്തണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
ഗൾഫിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം എല്ലാം നഷ്ടപ്പെട്ട് പലരും തിരികെയെത്തിക്കൊണ്ടിരിക്കുന്നു.
ഇവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ മാതൃകയിൽ പദ്ധതി സംവിധാനങ്ങൾ ആവിഷ്കരിക്കണമെന്നും, പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിനുള്ള പ്രായപരിധി അറുപത് വയസ്സായി നിർണ്ണയിച്ചതിനാൽ വലിയൊരു ശതമാനം പ്രവാസികൾക്കും അതിന്റെ ഗുണഭോക്താക്കളാകാനാവുന്നില്ല.
അതിനാൽ പ്രായഭേദമന്യേ മുഴുവൻ പ്രവാസികൾക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രായപരിധി ഒഴിവാക്കാനുള്ള അടിയന്തിര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് അരയിടത്ത് പാലം വൈറ്റ് റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗം സ്റ്റേറ്റ് കോ ഓർഡിനേറ്ററും നാഷണൽ ലീഗ് സ്റ്റേറ്റ് സെക്രട്ടറിയറ്റ് മെമ്പറുമായ ജയിംസ് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ബഷീർ.ടി.അഹമദ് ബേപ്പൂർ അദ്ധ്യക്ഷനായി.
സിദ്ദീഖ് പെരിന്തൽമണ്ണ, സലീം പാടത്ത്, റാഫി ഫറോക്ക്, മൂസ മലയിൽ, നിഷാൽ തറയങ്ങൽ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ബി.കെ.സാലിം ബേക്കൽ സ്വാഗതവും ജാഫർ മേടപ്പിൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments