*‘കേരളം നിലവിൽ അഭിമുഖീകരിക്കുന്നത് അസാധാരണമായ ജനസംഖ്യാ മാറ്റം, ഒരു രൂപ പോലും നികുതി വർധിപ്പിക്കാതെയും നിലവിലുള്ള സാമ്പത്തിക പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്’; മുഖ്യമന്ത്രി വി.ഡി സതീശൻ*
ഒരു രൂപ പോലും നികുതി വർധിപ്പിക്കാതെയും നിലവിലുള്ള സാമ്പത്തിക പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം ധവളപത്രത്തിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം നിലവിൽ അഭിമുഖീകരിക്കുന്നത് അസാധാരണമായ ജനസംഖ്യാ മാറ്റമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ജനനനിരക്ക് കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ഇതിന്റെ പ്രത്യാഘാതങ്ങൾ ആരോഗ്യം, സാമൂഹിക സുരക്ഷ, തൊഴിൽ മേഖല, വികസന പദ്ധതികൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര.
ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റം.
കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം ഉണ്ടാകണം. സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കാറുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്.
സ്ഥിരനിയമനം നടക്കുന്നില്ല.
10 വർഷം അധികാരത്തിൽ ഇരുന്നിട്ട് കുടിശ്ശി കൊടുത്തു തീർക്കാത്ത അന്നത്തെ സർക്കാരാണ് ഇന്ന് എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന ചോദ്യം ഉയർത്തുന്നത്.
ആ ചോദ്യം ചോദിക്കാൻ ഏറ്റവും വലിയ അർഹൻ ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെയാണ്.
മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാരാണെന്നും സതീശൻ ആരോപിച്ചു.
അതേസമയം ഇത്തരം ജനസംഖ്യാ വ്യതിയാനങ്ങൾ പരിഗണിച്ച് ദീർഘകാല വികസന നയങ്ങൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് ആവശ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി ഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാതെ സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശ്രമമായാണ് ബജറ്റിനെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments