കാസർകോട് റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിങ് ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി സ്റ്റേഷൻ മാസ്റ്ററിന് നിവേദനം നൽകി
കാസർകോട് : റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസിന്റെ പേരിൽ വാഹന ഉടമകളിൽ നിന്ന് അമിത തുക ഈടാക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ സ്റ്റേഷൻ മാസ്റ്ററിന് നിവേദനം നൽകി.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കാർ പാർക്കിങ്ങിന് 300 രൂപയാണ് ഫീസായി ഈടാക്കുന്നത്. അതേസമയം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 6 മണിക്കൂർ പാർക്കിങ്ങിന് 60 രൂപയും 12 മണിക്കൂറിന് 100 രൂപയും 24 മണിക്കൂറിന് 200 രൂപയുമാണ് ഫീസായി ഈടാക്കുന്നത്.
പ്രീമിയം പാർക്കിങ് എന്ന പേരിലാണ് കാസർകോട്ട് അമിത ഫീസ് ഈടാക്കുന്നത്. പ്രീമിയം പാർക്കിങ്ങിനായി വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുകയും ഏജൻസി ഇൻഷുറൻസ് പരിരക്ഷ നൽകുകയും വേണം. സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള സുരക്ഷ ഒരുക്കുക, പൊടിപടലങ്ങൾ ഏൽക്കാതിരിക്കാൻ പ്രത്യേകം ടെന്റുകൾ നിർമ്മിക്കുക എന്നിവയും ആവശ്യമാണ്. എന്നാൽ ഇതൊന്നും ഒരുക്കാതെയാണ് സ്റ്റേഷനിലെ ലൈസൻസി അമിത ഫീസ് ഈടാക്കുന്നത്.
മറ്റു റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് സാധാരണ ഫീസ് ഈടാക്കുമ്പോൾ കാസർകോട് സ്റ്റേഷനിൽ മാത്രം അമിത ഫീസ് ഈടാക്കുന്ന വിഷയം അന്വേഷിച്ച് അടിയന്തരമായി അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ എസ്.കെ, ജനറൽ സെക്രട്ടറി അനസ് കണ്ടത്തിൽ, ട്രഷറർ സഫ്‌വാൻ അണങ്കൂർ, താജു ബെൽക്കാട്, ശാക്കിർ ബെദിര എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments