Breaking News

*സിപിഎം മയക്കുമരുന്ന് മാഫിയക്ക് ഓശാന പാടുന്നു**മുസ്ലിം ലീഗ്*

മുളിയാർ: സംസ്ഥാന സർക്കാർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ, പൊതുസമൂഹം എന്നിവ ഒന്നടങ്കം മയക്കുമരുന്ന് വിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മുളിയാറിൽ സിപിഎം നേതൃത്വം സ്വീകരിക്കുന്ന നിലപാട് അതീവ ആശങ്കാജനകമാണെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ബോവിക്കാനം ബാലനടുക്കയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയായ ബിഎം അഷ്റഫിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത മയക്കുമരുന്ന് സംഘത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ ഇടപെടൽ പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യോഗം വിലയിരുത്തി.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയിലാക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട സമയത്ത് അവരെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നത് തീർത്തും അപലപനീയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ മയക്കുമരുന്ന് മാഫിയകൾക്ക് കൂടുതൽ ധൈര്യം പകരുന്നതോടൊപ്പം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മയക്കുമരുന്നിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും, നാടിന്റെ ഭാവി തലമുറയെ അപകടത്തിലാക്കുന്ന സാമൂഹ്യവിരുദ്ധ ശക്തിയെയും സംരക്ഷിക്കാൻ അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ  എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവണത സമൂഹത്തിനും ഭാവി തലമുറക്കും ഗുരുതരമായ  ദോഷം ചെയ്യുമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബിഎം അബുബക്കർ ഹാജി പ്രസ്താവിച്ചു. യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി  ബി.കെ. ഹംസ ആലൂർ  സ്വാഗതം പറഞ്ഞു. മാർക്ക് മുഹമ്മദ്, ഹനീഫ പൈക്ക, സിദ്ദിഖ് ബോവിക്കാനം, ബി.എം  അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദു ഡെൽമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments