സതീശൻ , മറ്റൊരു നരസിംഹറാവുപ്രൊഫ: മുഹമ്മദ് സുലൈമാൻ
കോഴിക്കോട് : ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ആർ.എസ്. എസും ഉദാരവൽകരണത്തിൻ്റെ പാതയിൽ രാജ്യത്തെ നടത്താൻ കോർപ്പറേറ്റുകളും വളർത്തിയ കോൺഗ്രസ്
പ്രധാനമന്ത്രിനരസിംഹറാവുവിൻ്റെ മലയാളം പതിപ്പാണ് കേരള മുഖ്യമന്ത്രി
വി.ഡി സതീശനെന്ന് ഐ.എൻ.എൽ
ദേശീയ അധ്യക്ഷൻ പ്രൊഫ : മുഹമ്മദ് സുലൈമാൻ പറഞ്ഞു.
അധികാരത്തിൽ വന്ന ആദ്യവാരത്തിൽ
തന്നെ സംഘ്പരിവാറിൻ്റെ മാനസപുത്രരായ ബ്യൂറോക്രാറ്റുകളെ
താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ആർ. എസ് എസി ന് ഗ്രീൻ
സിഗ്നൽ നൽകിയാണ് സതീശൻ ഭരണം തുടങ്ങിയത്.
വന്ദേമാതരം പൂർണ്ണാരൂപത്തിൽ ചൊല്ലി സതീശൻ
സത്യപ്രതിജ്ഞയും, നയപ്രഖ്യാപന പ്രസംഗ ചടങ്ങും ആരംഭിച്ചത് ധാരണ പിശകു കൊണ്ട് ഉണ്ടായ തെറ്റല്ല, മറിച്ച് ആർ.എസ്.എസിൻ്റെ ഉപശാലകളിൽ നടന്ന ഗൂഡാലോചനയുടെ തിട്ടൂരം നടത്തി കൊടുക്കുകയായിരുന്നു.
ചാൻസർലെന്ന ഭരണഘടനപദവി ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത കലാലയങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഹീനമായ ഹിന്ദുത്വവൽകരണത്തെ നിയമപരമായും,
ജനാധിപത്യപരമായും നേരിട്ടാണ് ഇടതുപക്ഷ സർക്കാർ നിലകൊണ്ടെതെങ്കിൽ സതീശൻ സർക്കാർ കേരള ഗവർണറുടെ ഹിന്ദുത്വവൽകരണത്തിന്
പരവതാനിവിരിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിൽ
കോൺഗ്രസിനും റാവുവിനും മുന്നിൽ വിനീതവിധേയരായി നിന്നതിൻ്റെ ആവർത്തനമാണ് പി എം ശ്രീയിൽ കേരളത്തിലെ ലീഗ് നേതൃത്വം കാണിക്കുന്നതെന്നും സുലൈമാൻ കുറ്റപ്പെടുത്തി.
ലക്ഷകണക്കായ വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസ ഭാവിയെ അവതാളത്തിലാക്കുന്നവിധം സി.ബി.എസ്.ഇ പരീക്ഷയുടെ വിശ്വാസതയും, നീറ്റ് പരീക്ഷയുൾപ്പെടെയുള്ളവയുടെ വിശ്വാസതയും തകർത്ത മോദി
രാജ്യത്തെ ഭാവി തലമുറയോട് ക്രൂരതയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ ലീഗ്
33 വാർഷിക ആഘോഷ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫ : മുഹമ്മദ് സുലൈമാൻ.
സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ചു.
നാഷണൽ വുമൺസ് ലീഗ് അഖിലേന്ത്യ പ്രസിഡൻ്റ് തസ്‌നിം ഇബ്രാഹിം, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ,ഓർഗനൈസിംഗ് സെക്രട്ടറി സിപി അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
#inlksc #LDF #oppossitionleader
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments