Breaking News

*പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പരപ്പനങ്ങാടി സ്വദേശി മിഥുൻ*

പരപ്പനങ്ങാടി : അശ്ലീല പദങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രിയെ വെള്ളിയാഴ്ച വധിക്കുമെന്ന്
സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി മിഥുൻ രാജാൻ ആണെന്ന് തിരിച്ചറിഞ്ഞു.

 പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറുക്കുമെന്ന ഭീഷണിക്കു പിന്നാലെ
സംഘപരിവാർ ഹാൻ്റിലുകൾ വ്യാപക വിദ്വേഷ പ്രചാരണവും 
ഇയാൾക്കെതിരെ നടപടിയും ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

 ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്.

 ഇയാളുടെരൂപം കണ്ടപ്പോൾ  മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വിദ്വേഷ പ്രചരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഇയാളുടെ പേരു വിവരങ്ങൾ തിരിച്ചറിയുന്നത്.

ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.

എന്നാൽ 20 വർഷമായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് ഇയാളെ കുതിരവട്ടം ആശുപത്രിയിൽ എത്തിച്ചിരുന്നതായി പരപ്പനങ്ങാടി പോലീസ് പറയുന്നു.

പ്രതി മാനസിക രോഗിയായതിനാൽ നടപടിയെടുത്തിട്ടില്ലന്ന് പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments