ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി വ്യവസായി മൊയ്‌നുദ്ദീൻ ഷഹദിൽ നിര്യാതനായി
ഉപ്പള : മണ്ണംകുഴിയിലെ പരേതനായ പി. ബി. അബൂബക്കർ (പാറക്കട്ട)യുടെ മകൻ മൊയ്‌നുദ്ദീൻ ഷഹദിൽ (43) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. കഴിഞ്ഞ നാല് ദിവസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
വർഷങ്ങളായി ദുബായിൽ സോഫ്റ്റ്‌വെയർ മേഖലയിൽ വ്യവസായിയായിരുന്ന അദ്ദേഹം, ദുബായ് മണ്ണംകുഴി കൾച്ചറൽ സെന്ററിന്റെ മുൻ പ്രസിഡന്റായിരുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു.
മാതാവ്: ഖൈറുന്നിസ. ഭാര്യ: സെകീന. മക്കൾ: സിമ്രാൻ, സിജാദ്, യൂസുഫ്, സൽമാൻ.
സഹോദരങ്ങൾ: ഹനീഫ് പി. കെ. (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹക്കീം പി. കെ. (എഞ്ചിനീയർ), ഫാറൂഖ്, ഇക്ബാൽ, ഹജീറ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments