ഓപ്പറേഷൻ തുഫാൻ വ്യാപാരികളുടെ ഐക്യദാർഢ്യം.
കാഞ്ഞങ്ങാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസർഗോഡ് ജില്ലയിലെ വ്യാപാരികളെ ഓപ്പറേഷൻ തൂഫാൻ വളണ്ടിയറായി കൊണ്ടുള്ള പ്രഖ്യാപനം ജില്ലാ പ്രസിഡന്റ് ശ്രീ.കെ.അഹമ്മദ്ഷെരീഫിന് ബാഡ്‌ജ് അണിയിച്ചുകൊണ്ട് കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ് ഐ.പി. എസ് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ജില്ലയിലെ വ്യാപാരി വ്യവ സായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ്, ജനറൽ സെക്ര ട്ടറി, ട്രഷറർ, യൂത്ത് വിംങ്, വനിതാവിംങ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളുടെ യോഗത്തിൽ വച്ചാണ് ഓപ്പറേഷൻ തൂഫാൻ വളണ്ടിയർ പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ യൂണിറ്റിൻ്റെ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പരിശീലന ക്ലാസ്സും സംഘടിപ്പി ച്ചു. ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ്ഷെരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന.സെക്രട്ടറി കെ.സജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി.സുരേഷ്‌കുമാർ, സി.ഹംസപാലക്കി, അസീസ്.എ.എ. എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ജില്ലാ ഭാരവാഹികളായ തോമസ്‌കാനാട്ട്, എ.വി.ഹരിഹരസുതൻ, ഷിഹാബ് ഉസ്മാൻ, സി.എച്ച്.അബ്‌ദുൾ റഹിം, കുഞ്ഞിരാമൻ ആകാശ്, ദിനേശ്.കെ, കെ.വി.ദാമോദരൻ, മുഹമ്മദ്‌കുഞ്ഞി കുഞ്ചാർ, ബഷീർകല്ലംങ്കാടി, അഷറഫ്.കെ, യൂത്ത് വിംങ് ജില്ലാ പ്രസിഡന്റ് കെ.നവാസ്, വനിതാവിംങ് ജില്ലാ പ്രസിഡൻ്റ് രേഖ മോഹൻദാസ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.ആസിഫ് സ്വാഗതവും, ജില്ലാ ട്രഷറർ പി.പി.മുസ്തഫ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments