Breaking News

*മുനമ്പം ഭൂമി വഖ്ഫ് സ്വത്ത്; സഭയില്‍ വ്യക്തമാക്കി മന്ത്രി എന്‍ ഷംസുദ്ദീന്‍*

മലപ്പുറം : വഖ്ഫ് ഭൂമിയാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുനമ്പത്തെ വസ്തു വഖ്ഫ് ബോര്‍ഡിലും ഉമീദ്പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്തതെന്ന് യുഡിഎഫ് മന്ത്രിസഭയും. സംസ്ഥാന വഖ്ഫ് മന്ത്രി എന്‍ ഷംസുദ്ദീനാണ് സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ 2019 മെയ് മാസത്തില്‍ ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം വ്യക്തമാക്കണമെന്ന എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുനമ്പം ഭൂമി വഖ്ഫ് സ്വത്തല്ലെന്ന് വാദിച്ച് രംഗത്തെത്തിയ കൈയേറ്റക്കാരുടേയും റിസോട്ട് ഉടമകളുടേയും വാദം വീണ്ടും പൊളിക്കുന്നതാണ് നിയമസഭയില്‍ വഖ്ഫ് മന്ത്രി നല്‍കിയ മറുപടി.  കേരള വഖ്ഫ് ബോര്‍ഡ് മുമ്പാകെയുണ്ടായിരുന്ന ഇപി 685/2008ാം നമ്പര്‍ കേസില്‍ വിചാരണ നടത്തി കോടതിയലക്ഷ്യ നടപടികള്‍ വന്നതിന് ശേഷമാണ് മുഹമ്മദ് സിദ്ദീഖ് സേട്ട് മുനമ്പത്തെ 404.76 ഏക്കര്‍ 9980/ആര്‍.എ നമ്പറായി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2019 മെയ് 20നാണ് ഭൂമി വഖ്ഫായി രജിസ്റ്റര്‍ ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചത്. മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കെയാണോ ബോര്‍ഡിന്റെ തീരുമാനം എന്ന ചോദ്യത്തിന്, മുനമ്പം ഭൂമി വഖ്ഫ് ആണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഫാറൂഖ് കോളജ് ഇതേ വസ്തു വഖ്ഫ് ആണെന്ന് അവകാശപ്പെട്ട് പറവൂര്‍ കോടതിയില്‍ ഒഎസ് 53/1967ാം നമ്പറായി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കാണുന്നുണ്ടെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. വഖ്ഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശമുള്ളതിനാലാണ് മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി അടക്കമുള്ള വഖ്ഫ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറപടിയിലുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments