Breaking News

മൊഗ്രാൽ ജിവി എച്ച്എസ്:സാമ്പത്തിക ക്രമക്കേട് നടത്തിയ അധ്യാപകന് ഒടുവിൽ സസ്പെൻഷൻ.

തിരുവനന്തപുരം : മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ഇൻ ചാർജ് സേവനമനുഷ്ഠിച്ചിരുന്ന അനിൽ കെയ്ക്ക് ഒടുവിൽ സസ്പെൻസൻ. 

സ്കൂൾ പി ടി എ യും, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്‌ സംഘടനകളും നിരന്തരമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് പരാതിയും, നിവേദനങ്ങളും നൽകി വരികയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട അനിൽ കെ യുടെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും,അച്ചടക്ക ലംഘനവും,പെരുമാറ്റ ചട്ടലംഘനവുമാണെന്ന് സർക്കാറിന് ബോധ്യപ്പെട്ടതിനാൽ അധ്യാപകനെതിരെ അച്ചടക്ക നടപടി  സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണവിധമായി സസ്പെൻഡ് ചെയ്തതായി ഹയർസെക്കൻഡറി വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു ആർ ആർ യുടെ അറിയിപ്പിൽ പറയുന്നു.

 അനിൽ കെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഹയർസെക്കൻഡറി വിഭാഗം സീനിയർ ഫിനാൻഷ്യൽ ഓഫീസർ 21-08-25ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്കൂളിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ച 34,69,100രൂപയും, സ്കിൽ ഡെവലപ്മെന്റ് സെന്റർ നിർമ്മാണത്തിനായി സമഗ്ര ശിക്ഷ അഭയാൻ അനുവദിച്ച 21,50,000 രൂപയും,ക്ലാസ് റൂം നവീകരണത്തിനായി ബി ആർ സി യിൽ നിന്ന് ലഭിച്ച 12 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 33,59,600 രൂപ 03-04-24 മുതൽ 21-02-25 വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളിലായി പിൻവലിച്ചിട്ടുള്ളതായും ഇതിൽ 33, 50,000 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പിൻവലിച്ചതായി രേഖാമൂലം അനിൽ കെ സമ്മതിച്ചിട്ടുള്ളതായും, 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ജോലിക്ക് ഹാജരാകാതെയും, യഥാസമയം അവധി അപേക്ഷ സമർപ്പിക്കാതെയും രണ്ടുമാസത്തെ ശമ്പളം അനധികൃതമായി കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഹയർസെക്കൻഡറി വിഭാഗം ഡയറക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

 എന്നാൽ അധ്യാപകനെതിരെ നടപടി നീളുന്നതിലും, പണം തിരിച്ചുപിടിക്കുന്നതിലും കാലതാമസമെടുക്കുന്നതിൽ പിടിഎയും,സന്നദ്ധ സംഘടനകളും ജനപ്രതിനിധികൾ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.മൊഗ്രാൽ ദേശീയവേദി മുൻ മുഖ്യമന്ത്രിക്കും,കണ്ണൂർ ഹയർസെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് മേഖല ഉപമേധാവിക്കും, മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് കഴിഞ്ഞ ആഴ്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജിക്കും പരാതി നൽകിയിരുന്നതാണ്.

മൊഗ്രാൽ ഗവർമെന്റ് വെക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  പണാപഹരണ തട്ടിപ്പിൽ  ഉത്തരവാദിയായ  പ്രിൻസിപ്പൽ  ഇൻചാർജ്  അനിൽ കെ  ക്കെതിരെ   ഒടുവിൽ  വകുപ്പ് തല സസ്പെൻഷൻ  നടപടി  സ്വീകരിച്ചതിനെ പി ടി എ കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മൊഗ്രാൽ  ഫ്രണ്ട്സ് ക്ലബ്‌  സ്വാഗതം  ചെയ്തു.

ഫോട്ടോ:മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments