ചെർക്കള ബേവിഞ്ച സർവീസ് റോഡ് ഉടൻ യഥാർത്ഥ്യമാക്കണം സിപിഐ (എം) കളക്ട്രേറ്റ് മാർച്ച് ജൂലൈ 07 ന്
ചെർക്കള : ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചെർക്കള മുതൽ ബേവിഞ്ച വരെ സർവീസ് റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തുക, മലിനജലം ഒഴുകി പോകാനുതകുന്ന തരത്തിൽ ഡ്രെയിനേജിൻ്റെ പണി പൂർത്തിയാക്കുക , തുടങ്ങിയ ആവശ്യങ്ങളുയർത്തി ജൂലൈ 7 ന് കളക്ട്രേറ്റ് മാർച്ച് നടത്താൻ സിപിഐ(എം) ചെങ്കള ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു . മണി ബി അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. വി ബാലരാജൻ റിപ്പോർട്ടവതരിപ്പിച്ചു . ഏരിയ സെക്രട്ടറി ടി എം എ കരീം, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ആർ ധന്യവാദ്, പി. ശിവപ്ര സാദ്, കെ ജയകുമാരി, എ നാരായണൻ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments