Breaking News

മികച്ച അറബിക് ക്ലബ്ബിനുള്ള പുരസ്കാരം ബെദിര പി.ടി.എം എ.യു.പി സ്കൂളിന്

ബെദിര : കാസർകോട് ഉപജില്ലാ അറബിക് ക്ലബ് അവാർഡ് കരസ്ഥമാക്കി ബെദിര പി.ടി.എം. എ.യു.പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ അറബിക് ക്ലബിന്റെ കീഴിൽ നടത്തിയ വൈവിധ്യമാർന്നതും മാതൃകാപരവുമായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സ്കൂളിനെ മികച്ച അറബിക് ക്ലബായി തിരഞ്ഞെടുത്തത്. കൂടാതെ കഴിഞ്ഞ വർഷത്തെ കാസർകോട് ജില്ല കലോത്സവത്തിൽ യു.പി വിഭാഗം അറബി സാഹിത്യോത്സവത്തിൽ ജേതാക്കൾ ആയിരുന്നു.

വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുന്നതിനായി സംഘടിപ്പിച്ച അറബിക് സാഹിത്യോത്സവങ്ങൾ, കയ്യെഴുത്തുപ്രതികൾ, ചുമർപത്രികകൾ, വൈജ്ഞാനിക സദസ്സുകൾ എന്നിവ സ്കൂളിന്റെ ഈ വലിയ നേട്ടത്തിന് വഴിതുറന്നു.

മാർത്തോമ ബധിര വിദ്യാലയത്തിൽ നടന്ന അറബിക് ടീച്ചേഴ്സ് കോൺക്ലേവിൽ വെച്ച്  അറബിക് ക്ലബ് ഭാരവാഹികൾ, അധ്യാപകർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

"വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണിത്. വരും വർഷങ്ങളിലും കൂടുതൽ മികവോടെ മുന്നോട്ടുപോകാൻ ഈ അവാർഡ് ഞങ്ങൾക്ക് പ്രചോദനമാകും" എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഈ ഉജ്ജ്വല നേട്ടം കൈവരിച്ച ബെദിര പി.ടി.എം. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളെയും അറബിക് അധ്യാപകരെയും മാനേജർ സി.എ മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ,  പി.ടി.എ പ്രസിഡണ്ട് സലാഹുദ്ധീൻ ബെദിര അഭിനന്ദിച്ചു.

 _ഫോട്ടോ:_ മികച്ച അറബിക് ക്ലബ്ബിനുള്ള പുരസ്കാരം കാസർകോട്, കണ്ണൂർ ജില്ല ഐ.എം.ഇ മുജീബുള്ള, അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് സെക്രട്ടറി യൂസഫ് മാസ്റ്റർ എന്നിവർ ചേർന്ന് കൈമാറുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments