*ജില്ലാ തല ക്വിസ് മത്സരം ബെള്ളിപ്പാടിയിൽ സംഘടിപ്പിച്ചു.*
കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷൻ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരം എൽ.ബി.എസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ: കെ.ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു.മുരളീധരൻ മൊറാഴ മത്സരം നിയന്ത്രിച്ചു.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി മുഖ്യാതിഥിയായി.ക്വിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.തമ്പാൻ, കെ.കെ.മോഹനൻ,കെ. വിജിത്ത്,സജീവൻ മടപ്പറമ്പത്ത്,പി.സുചീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.മധുവാഹിനി ഗ്രന്ഥാലയം വൈ:പ്രസി.സി.കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : മത്സര വിജയികൾ സംഘടകർക്കൊപ്പം.
മധുവാഹിനി വായനശാല & ഗ്രന്ഥാലയം ബെള്ളിപ്പാടി കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 106 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു
*നവോത്ഥാന നായകരുടെ ആത്മകഥയും ജീവചരിത്രവും* എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം മുരളീധരൻ മാസ്റ്റർ മോറാഴ നിയന്ത്രിച്ചു
*മത്സര വിജയികൾ*
എൽ. പി വിഭാഗം -
ഒന്നാം സ്ഥാനം-ദിയാമനോജ് തോണിപള്ളം
അഭിമന്യു തീയ്യടുക്കം
രണ്ടാം സ്ഥാനം - സ്വാതിക് നാഥ് കോട്ടച്ചേരി
ആദിഷ് മുന്നാട്
മൂന്നാം സ്ഥാനം - സാരംഗ്. പി പേരടുക്കം
ഋഷിക പേരടുക്കം
*യു.പി വിഭാഗം*
ഒന്നാം സ്ഥാനം - ദിയാലക്ഷ്മി. എം കുറ്റിക്കോൽ
ഹൃദ്യ കെ. എം കാരക്കുഴി
രണ്ടാം സ്ഥാനം - ശിവദ മോഹൻ ഒടയംച്ചാൽ
ദിയാ പ്രസാദ് കോടോത്ത്
മൂന്നാം സ്ഥാനം - സത്യജിത്ത്. എസ് നീലേശ്വരം
തന്മയ് പി. എസ് നീലേശ്വരം
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - ആദർശ് മോഹൻ ബേത്തുർപ്പാറ
ആഷിക്ക് മോഹൻ ബേത്തുർപ്പാറ
രണ്ടാം സ്ഥാനം - അശ്വിൻരാജ്. കെ നീലേശ്വരം
നീലിമ പാലക്കുന്ന്
മൂന്നാം സ്ഥാനം - ഹരിഗോവിന്ദ്. സി നീലേശ്വരം
ശ്രീനന്ദ് എസ് നായർ പുങ്ങംച്ചാൽ
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - സതീശൻ വയമ്പ്
പവിത്രൻ കുറ്റിക്കോൽ
രണ്ടാം സ്ഥാനം - ദീപ ഒടയംച്ചാൽ
നവ്യ പ്രസാദ് കോടോത്ത്
മൂന്നാം സ്ഥാനം - ഗായത്രി അജിത്ത് വയമ്പ്
സ്വാതി. എം കാറഡുക്ക
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments