Breaking News

*കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റായി കെ.കെ കുഞ്ഞാലി മുസ്ലിയാർ*

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പുതിയ പ്രസിഡന്റായി പ്രമുഖ പണ്ഡിതനും ഫഖീഹുമായ കെ.കെ കുഞ്ഞാലി മുസ്ല‌ിയാരെ തെരഞ്ഞെടുത്തു. അന്തരിച്ച കിടങ്ങഴി യു. അബ്ദുറഹീം മുസ്ല‌ിയാരുടെ പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലേക്ക് നിയോഗിതനാകുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൗലാനാ കിടങ്ങഴി യു അലി മുസ്‌ല്യാരെയും തെരഞ്ഞെടുത്തു.
1958ൽ കോഴിക്കോട് ജില്ലയിലെ ചേലക്കാട് കോട്ടയിൽ മുഹമ്മദ് മുസ്ലിയാരുടെയും (ചെക്കൻ മുസ്ല്യാർ) ഫാത്തിമ ബീവിയുടെയും പുത്രനായി ജനിച്ച കുഞ്ഞാലി മുസ്‌ലിയാർ, സ്വദേശമായ ചേലക്കാട് സിറാജുൽ ഹുദാ മദ്രസയിലാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്. തുടർന്ന് ചേലക്കാട് ഹസ്സൻ മുസ്ലിയാർ, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ എന്നിവരിൽ നിന്ന് പഠനം നേടി. ശംസുൽ ഉലമാ കീഴനാ ഓറുടെ കീഴിൽ നാദാപുരം ദർസിൽ നീണ്ട 14 വർഷക്കാലം താമസിച്ച് ഉപരിപഠനം പൂർത്തിയാക്കി.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments