Breaking News

നഗരത്തിലെ അപകടമരണം, ഹനീഫനഗരസഭയുടെഅനാസ്ഥയുടെരക്തസാക്ഷി,ടൗൺപ്ലാനിങ്പദ്ധതിഅട്ടിമറിക്കുന്നു -അസീസ് കടപ്പുറം കാസർഗോഡ്:

കാസറഗോഡ് :  നഗരത്തിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ശാശ്വത പരിഹാരം വേണം, തളങ്കര സ്വദേശിഹനീഫിന്റെ ദാരുണ മരണം മുനിസിപ്പൽഅധികൃതരുടെയുംഭരണകൂടത്തിന്റെകണ്ണുതുറപ്പിക്കണം.
കാസർഗോഡ് നഗരമധ്യത്തിലെ എം.ജി. റോഡിൽ ബൈക്കുംലോറിയും കൂട്ടിയിടിച്ച് തളങ്കരസ്വദേശിയും നഗരത്തിലെ ഫോർസൈറ്റ് വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ ഹനീഫ് അതി ദാരുണമായി മരണപ്പെട്ട സംഭവം അത്യന്തംവേദനാജനകവുംഞെട്ടിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നവ്യാപാരിയുടെ ജീവനാണ്നഗരത്തിലെ ഗതാഗത സംവിധാനത്തിലെ അപാകതകളുടെ പശ്ചാത്തലത്തിൽ പൊലിഞ്ഞത്,

കാസർഗോഡ് നഗരത്തിലെ എം.ജി. റോഡിൽ നിരന്തരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുംഅപകടസാധ്യതയും സംബന്ധിച്ച് പൊതുപ്രവർത്തകരുംവിവിധസംഘടനകളും,പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള നേതാക്കളും പ്രവർത്തകരും നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്.

നഗരത്തിലെ റോഡ്
വികസനത്തിലും ടൗൺ പ്ലാനിങ്ങിലും ഉണ്ടായിട്ടുള്ള വീഴ്ചകൾ,റോഡിന്റെ പരിമിതമായ വീതി, ഒരേസമയം നിരവധിവാഹനങ്ങൾകടന്നുപോകേണ്ടിവരുന്നസാഹചര്യം എന്നിവയാണ് എം.ജി. റോഡിൽ നിരന്തരംഗതാഗതക്കുരുക്കിനുംഅപകടങ്ങൾക്കുംവഴിയൊരുക്കുന്നത്.

ഒരു അപകടം സംഭവിച്ചാൽ പോലുംവാഹനങ്ങൾക്കുംയാത്രക്കാർക്കുംസുരക്ഷിതമായി മാറിനിൽക്കാൻ ആവശ്യമായ ഇടം ലഭിക്കാത്ത അവസ്ഥയാണ് പലപ്പോഴും ഇവിടെ ഉണ്ടാകുന്നത്. ഇതുമൂലം ചെറിയ അപകടങ്ങൾ പോലും വലിയ ദുരന്തങ്ങളായി മാറാനുള്ള സാഹചര്യമുണ്ട്.

ഹനീഫിന്റെ ദാരുണ മരണം അവസാനത്തെ മുന്നറിയിപ്പായി കാണണം. ഇനിയും മനുഷ്യജീവനുകൾ റോഡിൽപൊലിഞ്ഞശേഷം മാത്രം അധികൃതർഉണരുന്നസാഹചര്യംഅനുവദിക്കാനാവില്ല.

മേൽപ്പാലം വന്നതോടെ പുതിയ ബസ് സ്റ്റാൻഡ് മുതൽ എം.ജി. റോഡ് വരെയുള്ള മേഖലകളിൽ വാഹനത്തിരക്ക് കൂടുതൽ രൂക്ഷമായിട്ടുണ്ട്. കാറുകളുംഇരുചക്ര വാഹനങ്ങളും ലോറികളും മറ്റ് വാഹനങ്ങളും ഒരേ പരിമിതമായറോഡിലൂടെ ഒന്നിച്ച് സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം വലിയഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കുംകാരണമാകുന്നു. പ്രത്യേകിച്ച് കാസർഗോഡ് ടൗൺ മസ്ജിദിന് സമീപമുള്ള ഭാഗത്ത് ദിവസേന അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇതിന്റെവ്യക്തമായഉദാഹരണമാണ്.

ഇത്രയും കാലമായി പുതിയടൗൺപ്ലാനിംഗ് വേണമെന്ന ആവശ്യംഉയർന്നിട്ടും ബന്ധപ്പെട്ട അധികാരികൾ അതിന് വേണ്ടത്ര ഗൗരവംനൽകിയിട്ടില്ല.നഗരവികസനം ആസൂത്രണം ചെയ്യുമ്പോൾ ഇന്നത്തെവാഹനപ്പെരുപ്പവുംഭാവിയിലെനഗരവികസനവുംകണക്കിലെടുക്കേണ്ടതുണ്ട്.
അതോടൊപ്പം തന്നെനഗരത്തിലെ മറ്റൊരു ഗുരുതര പ്രശ്നമാണ് നടപ്പാതകളുടെ കൈയേറ്റം.പൊതുജനങ്ങൾക്ക്നടക്കാനുള്ളനടപ്പാതകൾപലസ്ഥലങ്ങളിലും സ്വകാര്യ കച്ചവടആവശ്യങ്ങൾക്കായിഉപയോഗിക്കുന്നസാഹചര്യമുണ്ട്. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ടിവരുന്നു.ഇത്അപകടസാധ്യത വീണ്ടും വർധിപ്പിക്കുന്നു.
അതേസമയം, നോ പാർക്കിംഗ്മേഖലയിൽ വാഹനം പാർക്ക്ചെയ്താൽ കനത്ത പിഴ ചുമത്തുന്നതിൽ  ഒരുവിട്ടുവീഴ്ചയുമില്ല.നിയമംനടപ്പാക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതേ കർശനത പൊതുനടപ്പാതകൾ കൈയേറി കച്ചവടആവശ്യങ്ങൾക്ക്ഉപയോഗിക്കുന്നവർക്കെതിരെയുംകാണിക്കേണ്ടതുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം; തെരുവ്കച്ചവടക്കാരായാലും വാഹനഉടമകളായാലും സ്വകാര്യ സ്ഥാപനങ്ങളായാലും പൊതുസ്ഥലം കൈയേറാൻ ആരെയുംഅനുവദിക്കരുത്.
കാസർഗോഡ് നഗരത്തിലെ ഗതാഗത സംവിധാനത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുകയും, എം.ജി. റോഡിൽ ശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങളും റോഡ്.വികസനവുംനടപ്പാക്കുകയുംവേണം.ഇതുമായി ബന്ധപ്പെട്ട് ജനവികാരം കണക്കിലെടുത്ത്
ഇനി ഒരു അപകട മരണവും സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങൾ അടക്കമുള്ളവർ ആവശ്യപ്പെട്ട കാര്യങ്ങളിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐഎൻഎൽ ആവശ്യപ്പെടുന്നു.

ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മുകളിൽ മറ്റൊരു താൽപര്യത്തിനും സ്ഥാനമുണ്ടാകരുത്.
ഈ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ ശക്തമായ ജനകീയപ്രതികരണംഉയർത്തേണ്ടത് അനിവാര്യമാണ്. വരുംദിവസങ്ങളിൽ കാസർഗോഡ് നഗരത്തിലെജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇന്ത്യൻ നാഷണൽ ലീഗ് മുന്നിട്ടിറങ്ങും.

ഹനീഫിന്റെ ദാരുണ മരണം വെറുമൊരു വാർത്തയായി അവസാനിക്കരുത്.
അത്കാസർഗോഡ് നഗരത്തിന്റെ സുരക്ഷിതമായ ഭാവിക്കായുള്ള പോരാട്ടത്തിന് ഐ എൻഎൽമുന്നിട്ടിറങ്ങുമെന്ന് അസീസ് കടപ്പുറം പ്രസ്താവനയിൽ പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments