*അരിജാൽ-മജൽ യാത്രാദുരിതം: കെ.എസ്.ആർ.ടി.സി തെറ്റായ റിപ്പോർട്ട് നൽകിയെന്ന പരാതിയിൽ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടൽ*
കാസർഗോഡ് : വർഷങ്ങളായി യാത്രാസൗകര്യമില്ലാതെ വലയുന്ന മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ അരിജാൽ - മജൽ നിവാസികളുടെ യാത്രാദുരിത പരിഹാരത്തിനായി നൽകിയ അപേക്ഷയിൽ KSRTC അധികാരികൾ തെറ്റായ റിപ്പോർട്ട് നൽകിയെന്ന പരാതിയിൽ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ. വിഷയം ഗൗരവത്തിലെടുത്ത കേരള ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ്, ഉചിതമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി സി.എം.ഡിയ്ക്കും (CMD KSRTC) ട്രാൻസ്പോർട്ട് കമ്മീഷണർക്കും (TC) അടിയന്തര നിർദ്ദേശം നൽകിക്കൊണ്ട് ഫയൽ കൈമാറി. പിന്നോക്ക ജില്ലകളിലെ വികസന മുരടിപ്പും യാത്രാദുരിതവും പരിഹരിക്കാൻ ഈ വിഷയത്തിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അഞ്ചാം വാർഡ് മെമ്പറുമായ അർഫാന നജീബ്.
കാസർഗോഡ് - ചൗക്കി - അരിജാൽ - മജൽ - കമ്പാർ റൂട്ടിൽ KSRTC ബസ് സർവീസ് ആരംഭിക്കുകയോ അല്ലെങ്കിൽ സ്വകാര്യ ബസ് പെർമിറ്റ് അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അർഫാന നജീബാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് പുനഃപരിശോധനാ അപേക്ഷ സമർപ്പിച്ചത്.
റൂട്ടിലെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമായി KSRTC സർവീസ് ഉടൻ ആരംഭിക്കുകയോ, അല്ലെങ്കിൽ ഈ റൂട്ടിൽ സർവീസ് നടത്തുവാൻ തയ്യാറുള്ള തങ്ങളുടെ BS6 സ്വകാര്യ ബസിന് അടിയന്തരമായി പെർമിറ്റ് അനുവദിച്ച് നൽകുകയോ വേണമെന്നാണ് പ്രധാന ആവശ്യം. മന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുണ്ടായ സാഹചര്യത്തിൽ വിഷയത്തിൽ അനുകൂലമായ ശക്തമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അർഫാന നജീബ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments