*കേരള സ്വർണ്ണ കള്ളക്കടത്ത് കേസ്:സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി...*
സരിത്ത് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തു വരുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് സ്വപ്ന സുരേഷുമായി പരിചയത്തിൽ ആകുന്നത്.സ്വപ്നയുടെ കീഴിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. സ്വപ്ന കൗൺസലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിത്ത് പിആർഒയുമായിരുന്നു. ഇവിടെ വച്ചാണ് ഇവരും പരിചയത്തിൽ ആകുന്നത്.
ഇരുവരും തദ്ദേശസ്വയംഭരണ വകുപ്പിൽ വിവാഹം രജിസ്റ്റർ ചെയ്‌തു എന്നാണ് വാർത്തകൾ എത്തുന്നത്.കേരളത്തെ ആകെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് സ്വപ്‌ന സുരേഷും പി എസ് സരിത്തും. യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കണ്ടെത്തി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയാണ് സരിത്ത്.
വിവാഹിതനായിരുന്ന സരിത്ത് വിവാഹബന്ധം ഇല്ലാതാകാനും വിവാഹമോചനത്തിൽ എത്താനും കാരണം സ്വപ്‌നയുമായുള്ള ബന്ധം ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഉള്ള ബന്ധമാണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്ന് സരിത്തിൻ്റെ മുൻ ഭാര്യയുടെ പിതാവും അന്ന് പ്രതികരിച്ചിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments