Breaking News

*ഡയലൈഫ് ആരോഗ്യ യാത്ര* സംഘടിപ്പിച്ചു ....

കാസർഗോഡ് : ജില്ലയിലെ ജനങ്ങളിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സയിലേക്ക് നയിക്കുകയും ചെയ്യുന്നതിനായി ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആസൂത്രണം ചെയ്ത്  സംഘടിപ്പിക്കുന്ന ആരോഗ്യയാത്ര ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പാസ്ക് പെരുമ്പളയുടേയും കുടുംബശ്രീ എ ഡി എ സിൻ്റെയും സംയുക്ത സഹകരണത്തോടെ പെരുമ്പള ജി എൽപി സ്ക്കൂൾ ഹാളിൽ നടത്തി ...
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ രമ മുരളീധരൻ  ഉൽഘാടനം ചെയ്തു .
സി ഡി എസ് അംഗം ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു . പാസ്‌ക് പെരുമ്പള പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കൊവ്വൽ ,പി ടി എ പ്രസിഡൻ്റ് മുഹമ്മദ് റിഫാസ്, ഹമീദ് പെരുമ്പള നാസർ ചോളിയോട് ,മുഹമ്മദ് പെരുമ്പള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജർ മൻസൂർ ആരോഗ്യ യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു .

ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ആരോഗ്യ കാർഡ്  കുടുംബശ്രീ അംഗങ്ങൾക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു.
ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിന് ഹോസ്പിറ്റൽ മാനേജർ മൻസൂർ , ഡയറ്റീഷൻ അഫ്ര എന്നിവർ നേതൃത്വം നൽകി . തുടർന്ന് നടന്ന ജീവിത ശൈലി രോഗ നിർണ്ണയ ടെസ്റ്റിൽ നൂറിലധികം നാട്ടുകാർ സംബന്ധിച്ചു. അഫ്സൽ, പബ്ളിക് റിലേഷൻ ഓഫീസർ മൻസൂർ കുരിക്കൾ ,
മാർക്കറ്റിംഗ് ടീമംഗം സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments