Breaking News

*കുമ്പള റെയിഞ്ച് മുസാബഖ-26:എം എസ് സീദി മിഹാദ് ജൂനിയർ ബോയ്സിൽ കലാപ്രതിഭ. ഹയാത്തുൽ ഇസ്ലാം മദ്രസയ്ക്ക് നേട്ടം.*

മൊഗ്രാൽ : കുമ്പള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ ആഭിമുഖ്യത്തിൽ പെറുവാഡ് കോട്ട മിഷ്കാത്തുൽ ഹുദാ മദ്രസയിൽ നടന്ന ഇസ്ലാമിക് കലാ-സാഹിത്യ മത്സരം (മുസാബഖ-26)  സമാപിച്ചപ്പോൾ കുന്നിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എം എസ് സീദി മിഹാദ്  ജൂനിയർ വോയിസിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദിന് കീഴിലുള്ള ഹയാത്തുൽ  ഇസ്ലാം മദ്രസയ്ക്ക് നേട്ടമായി.

 മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡ് കരസ്ഥമാക്കിയാണ് സീദി മിഹാദ് കലാപ്രതിഭയായത്.ഇസ്ലാമിക് ഗ്രൂപ്പ് ഗാനം,അറബിക് ഗാനം,ഇസ്ലാമിക് സിംഗിൾ ഗാനം, ബുർദ ഗാനാ ലാപനം,ഉർദു ഗാനം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരിച്ചിരുന്നത്. മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡ്,ഫസ്റ്റ്,സെക്കൻഡ്  എന്നിവ കരസ്ഥമാക്കിയിരുന്നു കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്.

 മൊഗ്രാലിലെ കലാകാരനും,നീന്തൽ പരിശീലകനുമായ എംഎസ് മുഹമ്മദ് കുഞ്ഞി-മൈമൂന ദമ്പതികളുടെ മകനാണ് സീദി മിഹാദ്. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട സീദി മിഹാദിനെ ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി,മീലാദ് നഗർ മീലാദ് കമ്മിറ്റി അഭിനന്ദിച്ചു.

ഫോട്ടോ:കുമ്പള റെയിഞ്ച് മുസാബഖ-26ൽ ജൂനിയർ വോയിസിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട എംഎസ് സീദി മിഹാദ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments