*സൗഹൃദത്തിന് മാതൃക പണിത പ്രസ്ഥാനമാണ് സമസ്ത: മുനീർ ഹാജി കമ്പാർ*
നായൻമാർമൂല : വിശുദ്ധ ഇസ്ലാം മതേതരത്വവും സൗഹാർദ്ദവും കാത്തുസൂക്ഷിച്ച മതമാണെന്നും, ആ പാരമ്പര്യത്തിൽ കേരളത്തിനും സമസ്തക്കും വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി കമ്പാർ പറഞ്ഞു.സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ചെങ്കള സർക്കിൾ നായന്മാർമൂല സയ്യിദ് ബാഫഖി തങ്ങൾ നഗരിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്ലാം സമാധാനത്തിന്റെ മതമാണ്. മദീനാ സനദ് മുതൽ ഇന്നുവരെ എല്ലാ മതക്കാരെയും ചേർത്തു നിർത്തിയ ചരിത്രമാണ് ഇസ്ലാമിനുള്ളത്. കേരളത്തിൽ കൊടുങ്ങല്ലൂരിൽ നിന്ന് തുടങ്ങിയ ആ സൗഹാർദ്ദ പാരമ്പര്യം ഇന്നും തുടരുന്നു. സമസ്ത നൂറ് വർഷമായി ആ സൗഹാർദ്ദത്തിന് മാതൃക പണിത പ്രസ്ഥാനമാണ്. മതത്തെ വെറുപ്പിന്റെ ആയുധമാക്കുന്ന കാലത്ത്, സ്നേഹം കൊണ്ട് മനുഷ്യരെ ചേർത്തു നിർത്താൻ സമസ്തക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും മുനീർ ഹാജി പറഞ്ഞു.എസ് വൈ എസ് മുൻ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട വിഷയാവതരണം നടത്തി. ഇന്ത്യയുടെ ഭരണഘടന തന്നെ മതേതരത്വത്തിന്റെ മഹാ ഗ്രന്ഥമാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരേ പൂന്തോട്ടത്തിലെ പൂക്കളാണ്. സൂഫികളും, സ്വാതന്ത്ര്യ സമര സേനാനികളും, മഹാത്മാഗാന്ധിയും പഠിപ്പിച്ച ഒരുമയുടെ സന്ദേശമാണ് സൗഹൃദ സംഗമം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗത സംഘം ചെയർമാൻ സൈനുദ്ദീൻ പാണലം അധ്യക്ഷത വഹിച്ചു. സഫ്‌വാൻ ആലംപാടി ആമുഖ ഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ചെങ്കള സർക്കിൾ പ്രസിഡൻ്റ് കെ.വി അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.വിശിഷ്ടാതിഥികളായി മുൻ മന്ത്രി സി.ടി അഹമ്മദ് അലി സാഹിബ്, അബ്ദുള്ള കുഞ്ഞി ചെർക്കള, ടി.എം.എ കരീം പാണലം, കെ.എ മുഹമ്മദ് ഹനീഫ് പാണലം, അഹമ്മദ് ഹാജി നായൻമാർമൂല, അബൂബക്കർ ഹാജി നെക്കര, അഷ്റഫ് പി.ബി, ഷഫീഖ് പി.ബി, തൗസീഫ് പി.ബി, ഹാരിസ് പി.ബി, നൗഷാദ് മാര, എൻ.എ അബ്ദു റഹ്മാൻ, എൻ.എ സാലി, ഷാഹി സന്തോഷ് നഗർ, ഖാദർ പാലോത്ത്, റഫീഖ് എസ്, എ മുഹമ്മദ് ബഷീർ, അബ്ബാസ് സഖാഫി ചേരൂർ, ബാരിക്കാട് അബ്ദുൽ ഖാദിർ സഅദി, ഡോ. നാഷണൽ അബ്ദുള്ള, സ്വാഗത സംഘം കൺവീനർ അബ്ദുൽ ഖാദിർ കോളിക്കടവ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ ഹക്കീം പാണലം നന്ദി പറഞ്ഞു.തുടർന്ന് നടന്ന ആദർശ സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. _ഫോട്ടോ: കേരള മുസ്ലിം ജമാഅത്ത് ചെങ്കള സർക്കിൾ സൗഹൃദ സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി കമ്പാർ ഉദ്ഘാടനം ചെയ്യുന്നു._

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments