*ആയോധനകലകളിലും ഇശൽ ഗ്രാമത്തിന് നേട്ടം*:*കായിക പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു*
മൊഗ്രാൽ : പരമ്പരാഗത ആയോധനകലകളായ കരാട്ടെ, തൈക്കോണ്ടോ ചാമ്പ്യൻഷിപ്പുകളിൽ സംസ്ഥാനതലത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഇശൽഗ്രാമത്തിലെ കായികപ്രതിഭകളായ റഹ്‌സ മറിയം, ഹംദാൻ അബ്ദുല്ല എന്നിവരെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി അനുമോദിച്ചു.കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന (അണ്ടർ -15) കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് റഹ്‌സ മറിയം സ്വർണ മെഡൽ കരസ്ഥമാക്കിയത്. കേരള സംസ്ഥാന സിബിഎസ്ഇ സബ്ജൂനിയർ വിഭാഗം(അണ്ടർ -15) തൈക്കാണ്ടോ ചാമ്പ്യൻഷിപ്പിലാണ് ഹംദാൻ അബ്ദുല്ല സ്വർണ്ണമെഡൽ നേട്ടം കൊയ്തത്.മൊഗ്രാൽ ദേശീയവേദി ഓഫീസിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി അബ്ദുൽ ഖാദർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ദേശീയവേദി പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതവും ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments