*റേഷന്‍ വിതരണം സമ്പൂര്‍ണ മാറ്റത്തിലേക്ക്*
സ്മാർട്ട് പിഡിഎസ്, കാർഡ് റദ്ദാക്കൽ തുടങ്ങിയവ റേഷൻ കടകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികള്‍. റേഷൻ കടകളിൽനിന്ന് ലഭിക്കുന്ന സാധനങ്ങൾ സൂപ്പർ മാർക്കറ്റിൽനിന്നും വാങ്ങാവുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് സ്മാർട്ട് പിഡിഎസ്. ആറുമാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പോടെയാണ് ഇത്തവണത്തെ റേഷൻ വിതരണ വിവരങ്ങൾ പുറത്തുവന്നത്. വിദേശത്ത് കുടുംബസമേതം താമസിക്കുന്നവരുടെയും ആറ് മാസത്തിനുള്ളിൽ നാട്ടിലെത്താത്തവരുടെയും റേഷൻ കാർഡ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഏകദേശം 80,000 കാർഡ് ഉടമകളുടെ റേഷൻ നഷ്ടമാകുമെന്നാണ് റേഷൻ വ്യാപാരികളുടെ നിഗമനം. സ്മാർട്ട് പിഡിഎസ് നടപ്പാക്കുന്നതോടെ റേഷൻ മേഖലയിലേക്ക് കോർപറേറ്റുകൾ കടന്നുവരികയും റേഷൻ വ്യാപാരികൾക്ക് വൻതോതിൽ വരുമാന ചോർച്ചയുണ്ടാകുകയും ചെയ്യും. ഫലത്തിൽ റേഷൻ കടകളുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സ്മാർട്ട് പിഡിഎസ് പരിഷ്കാരങ്ങൾ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം നാമമാത്രമാകുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
*ഇ-പോസിന് പകരം മൊബൈൽ ആപ്പ്*
സ്മാർട്ട് പിഡിഎസ് അടുത്ത ഏപ്രിലിൽ പ്രാബല്യത്തിലാകും. ഇതിന്റെ രണ്ടാംഘട്ടത്തിലാണു റേഷൻകടകൾക്ക് പുറത്തും റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നത്. സബ്സിഡി കാർഡുകൾക്കാകും ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. ഇ-പോസ് മെഷീനുകൾക്ക് പകരം മൊബൈൽ ആപ്പ് വരും. സർക്കാരുമായി കരാറിലേർപ്പെടുന്ന കടകൾക്ക് എഫ്സിഐ ഗോഡൗണിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കും. റേഷൻ ആപ്പ് വ്യാപാരകേന്ദ്രങ്ങൾക്കും നൽകും. സബ്സിഡി തുക കേന്ദ്ര സർക്കാർ വ്യാപാരികളുടെ അക്കൗണ്ടിലിടും. സംസ്ഥാന സർക്കാരിന് സമ്മതമെങ്കിൽ, സപ്ലൈകോയിൽ ലഭ്യമാകുന്ന മറ്റ് സബ്സിഡി സാധനങ്ങളും സ്വകാര്യ കടകളിൽ അനുവദിക്കും. മഞ്ഞ, പിങ്ക് കാർഡുകാർക്ക് സബ്സിഡിയും സൗജന്യവും ഉറപ്പാക്കാൻ ഇ-വാലറ്റും വരും. റിസർവ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റൽ കറന്സിയായ ഇ-റുപ്പി (സിബിഡിസി) കേന്ദ്ര സർക്കാർ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ലഭ്യമാക്കും. റേഷൻ സബ്സിഡി അല്ലെങ്കിൽ സൗജന്യ ധാന്യങ്ങൾക്കുള്ള പണം ഇ-റുപ്പി ടോക്കണുകളായി ഫോണിലെ ഇ-റുപ്പി വാലറ്റിലെത്തും. തുക, ഇനം എന്നിവയ്ക്ക് തുല്യമായ ടോക്കണുകളാണ് എത്തുക. ടോക്കണുകൾ കൈമാറാൻ കഴിയില്ല. യഥാർഥ ഗുണഭോക്താവിനേ ഉപയോഗിക്കാനാവൂ. സംസ്ഥാനത്ത് ഇ വാലറ്റ് മുഖേനയുള്ള റേഷൻ വാങ്ങൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാകും ആദ്യം നടപ്പാക്കുക. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് റദ്ദാക്കപ്പെടുന്നത് ഈ മാസം മുതൽ ശക്തമാക്കിയിട്ടുണ്ട്. ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുള്ളതിനാൽ, ഇതുവരെ പൂർത്തിയാക്കാത്ത ഉപയോക്താക്കൾ ഇതുകൂടി ശ്രദ്ധിക്കണം. അധികമായി ലഭിക്കുന്ന അരി, ആട്ട, ഗോതമ്പ് വിഹിതങ്ങൾ അതാത് താലൂക്കുകളിലെയും, കടകളിലെയും സ്റ്റോക്കിന് വിധേയമായിരിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments