*രാത്രികാല വൈദ്യുതി മുടക്കം; പരിഹാരം തേടി കല്ലട്ര മാഹിൻ എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകി*
തിരുവനന്തപുരം : കാസർകോട്, ചെർക്കള, നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ തുടർച്ചയായി രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.
മുന്നറിയിപ്പില്ലാതെ ഇടവിട്ടുള്ള വൈദ്യുതി മുടക്കം വിദ്യാർഥികൾ, രോഗികൾ, വയോജനങ്ങൾ എന്നിവരടക്കമുള്ളവർക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിലെ വൈദ്യുതി തടസ്സം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ആരോഗ്യപരിചരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായി എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സാങ്കേതിക തടസ്സങ്ങളാണ് വൈദ്യുതി മുടക്കത്തിന് കാരണമായി അധികൃതർ വിശദീകരിക്കുന്നതെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ആവർത്തിച്ചുള്ള വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, കാസർകോട് ജില്ലയുടെ വൈദ്യുതി പാക്കേജിനായി സമർപ്പിച്ച 439.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പാക്കേജിന് അംഗീകാരം ലഭിക്കുന്നത് സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments