*ഗതാഗത നിയന്ത്രണ മുന്നറിയിപ്പ് - കാസറഗോഡ് ബേവിഞ്ച*
കാസർഗോഡ് : 15/10/2026 വൈകിട്ട് 5 മണി മുതൽ 19/10/2026 രാവിലെ 10 മണി വരെ കാസറഗോഡ് ബേവിഞ്ച ഭാഗത്തെ നാഷണൽ ഹൈവേ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. യാത്രാതടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കുക:
ചെറുവാഹങ്ങൾ (ബസ്, ഹെവി വാഹനങ്ങൾ ഒഴികെ):
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെർക്കളയിലേക്ക് പോകേണ്ട വാഹനങ്ങളും ബേവിഞ്ച - ചെങ്കള - നാലാംമൈൽ - ഇന്ദിരാനഗർ വഴി (നായനാർ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) കടന്നു പോകേണ്ടതാണ്.
തിരികെ ചട്ടഞ്ചാൽ / കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈൽ സർവീസ് റോഡ് അണ്ടർപാസ് വഴി ഇതേ ക്രമം പാലിക്കേണ്ടതാണ്.
ഹെവി വാഹനങ്ങളും ബസ്സുകളും:
-----------------------------
നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരു സമയം ഒരു ദിശയിൽ മാത്രം വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണം.
യാത്രക്കാർ സഹകരിക്കുക.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments