*റാഗിംഗ് പ്രാകൃതം: ഭാവി ജീവിതത്തിന്റെയും,പഠനത്തിന്റെയും ലഹരിയിലാണ് ഇന്ത്യൻ യുവത്വവും, വിദ്യാർത്ഥികളും. ഈ ഒഴുക്കിനൊപ്പം നീന്താൻ നമ്മുടെ വിദ്യാർത്ഥികളെയും പാകപ്പെടുത്തിയെടുക്കണം.-എംജി രഘുനാഥൻ.*
മൊഗ്രാൽ : ഡിജിറ്റൽ യുഗത്തിലാണ്. ഇന്ന് കാണുന്ന കലാലയങ്ങളിലെ "റാഗിംഗ്''എന്ന കോലാഹലങ്ങളൊക്കെ പ്രാകൃതവും, പഴഞ്ചനുമാണ്. ഇന്നത്തെ വിദ്യാർത്ഥി- യുവജന സമൂഹത്തിന് ഇതൊന്നും പാകമാവില്ല. അവർ ഭാവി ജീവിതത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിനു മായുള്ള ലഹരിയിലും, പോരാട്ടത്തിലുമാണ്. ഈ ഒഴുക്കിനോടൊപ്പം നീന്താൻ നമ്മുടെ വിദ്യാർത്ഥികളെയും പാകപ്പെടുത്തിയെടുക്കാൻ രക്ഷിതാക്കളും, അധ്യാപകരും ശ്രമിക്കണം.മൊഗ്രാൽ ദേശീയവേദിയെ പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ ഇതിനായാണ് കഷ്ടപ്പെടുന്നതും, സമൂഹ നന്മയ്ക്ക് ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതും. ഇത് വിദ്യാർത്ഥികളും, രക്ഷിതാക്കളും മനസ്സിലാക്കേണ്ടതുണ്ടെന്ന് റിട്ട:അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എംജി രഘുനാഥൻ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ദേശീയവേദി ജില്ലാതലത്തിൽ സംഘടിപ്പിച്ച് വരുന്ന റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ എസ് എം സി ചെയർമാൻ റിയാസ് കരീം അധ്യക്ഷതവഹിച്ചു. പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ പരിപാടി വിശദീകരിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം സിഐ വിഷ്ണുപ്രസാദ് എംവി,കുമ്പള സി ഐ അനൂപ് കൃഷ്ണ ആർ പി എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ദേശീയവേദി ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് റാഗിംഗ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ,വാർഡ് മെമ്പർ ജമീലാ ഹസ്സൻ,സ്കൂൾ എച്ച് എം ഷൈജി ജി, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് എച്ച് എം കരീം,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം,മദർ പിടിഎ പ്രസിഡണ്ട് സുമയ്യ,ബി എൻ മുഹമ്മദലി,സി എം ഹംസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിക്ക് ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട്മാരായ മുഹമ്മദ് സ്മാർട്ട്,വിജയകുമാർ,ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്,ഗൾഫ് പ്രതിനിധികളായ മനാഫ് എൽ ടി,പി വി അൻവർ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ ജാഫർ,എംജിഎ റഹ്മാൻ,എം എം റഹ്മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ,എം എ മൂസ,ടി എ ജലാൽ, അബ്ദുള്ള കോട്ടക്കുന്ന്, അഷ്റഫ് പെർ വാഡ്,അബ്ദുള്ള ക്കുഞ്ഞി നടപ്പളം,എഎച്ച് ഇബ്രാഹിം,വിശ്വനാഥൻ, ശരീഫ് ദീനാർ,മി ശാൽ റഹ്മാൻ,ബി എ സിദ്ദീഖ്,വി പി ജബ്ബാർ എന്നിവർ നേതൃത്വം നൽകി.ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ ദേശീയവേദി ജില്ലാതലത്തിൽ സംഘടിപ്പിച്ച വരുന്ന റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാംഘട്ടം മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം ജി രഘുനാഥൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments